ഐ.എസ്.ഐ ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍ പോലീസ്

പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍ പോലീസ്. നംഗാര്‍ഘര്‍ പ്രവിശ്യയിയെ പോലീസ് മേധാവി ഫസല്‍ അഹമ്മദ് ഷെര്‍സാദ് ആണ് ആരോപണം ഉന്നയിച്ചത്.
അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പാക് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ജലാലാബാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു. അഫ്ഗാനില്‍ നടന്ന ആക്രമണത്തിന് പോലും പാകിസ്താന്‍ ഐ.എസിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ ആരോപിച്ചു.അഹമ്മദിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha