Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...

ആ 33 കോടി ഇനിയും കിട്ടിയില്ല; വധശിക്ഷ ഈ മാസം 16 ന്;അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ മോദിയും ഇടപെടുന്നു!!

08 APRIL 2024 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളികൾ പലരും തങ്ങളുടേത് മാത്രമല്ലാത്ത കാരണത്താൽ അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അന്യ നാട്ടിൽ കേസിൽ അകപ്പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. സൗദിയിൽ ജോലി തേടിപ്പോയ  കോഴിക്കോട് സ്വദേശി അബ്ദുറഹീം  ഇപ്പോൾ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത് കുറച്ചു ദിവസം മുൻപ് തൊഴിൽജലകത്തിൽ പറഞ്ഞിരുന്നു .

അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ഇനി കുടുംബത്തിന് മുന്നിലുള്ളത് 8 ദിവസം മാത്രം ആണ് ; ഈ മാസം പതിനാറിനകം ദിയ യാധനമായ 34കോടി രൂപ നൽകിയാൽ മാത്രമാണ് മോചനം സാധ്യമാകുക; സുമനസ്സുകള്‍ക്ക് മുമ്പില്‍ കൈ നീട്ടുകയാണ് അബ്ദുറഹീമിന്‍റെ പ്രായമായ മാതാവ് .റിയാദിൽ വെച്ച് സൗദി ബാലൻ അനസ് അൽശഹ്‌റി കാറിൽ വെച്ച് അബദ്ധത്തിൽ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 16 വർഷമായി ജയിലില്‍ കഴിയുകയാണ് റഹീം. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.


 
അബ്ദുള്‍ റഹീമിന് മാപ്പ് നൽകാൻ ആദ്യം വിസമ്മദിച്ച സൗദി കുടുംബം പിന്നീട് മാപ്പ് നല്‍കാന്‍ തയ്യാറായി. ഇന്ത്യൻ എംബസ്സിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തരമായ സമ്മർദ്ദത്തിനൊടുവിലായിരുന്നു മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറായത്.

എന്നാൽ പതിനഞ്ച് മില്യൺ റിയാൽ കുടുംബം ദയാധനമായി ആവശ്യപ്പെട്ടു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപയോളം വരുമിത്. ഈ തുക നൽകി റഹീമിനെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ ആയിരുന്നു കുടുംബവും സുഹൃത്തുക്കളും . എന്നാൽ ഇതുവരെയും ഇത്രയും വലിയ ഒരു തുക കണ്ടെത്താൻ അവർക്ക് ആയിട്ടില്ല .


 
അബ്ദുൾ റഹീമിന് വേണ്ടി  ഇപ്പോൾ   ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ട് .  ഈ മാസം 16ന് ആണ് വധശിക്ഷ നടപ്പാക്കുന്നത്. വിധി നീട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സുരേഷ് ഗോപി ഇടപെടുക. കേസുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ സുരേഷ് ഗോപി തേടിയിട്ടുണ്ട്.

ഇപ്പോൾ കാവൽ മന്ത്രിസഭയായതിനാൽ ഇക്കാര്യത്തിൽ മന്ത്രിതല ഇടപെടൽ പ്രായോഗികമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. അതുകൊണ്ട് തന്നെ നയതന്ത്ര തലത്തിൽ കൂടുതൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗദി, ഒമാൻ അംബാസഡറുമായി സുരേഷ് ഗോപി ബന്ധപ്പെട്ടെന്നാണ് വിവരം.

ഇതോടൊപ്പം അബ്ദുൾ റഹീമിന്റെ കുടുംബവുമായി സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചയോടെ വിശദീകരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്.

അതേസമയം, അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കാൻ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണൂർ നേരേത്തെ രംഗത്തെത്തിയിരുന്നു. വിധി മൂന്ന് മാസത്തേക്കെങ്കിലും നീട്ടാൻ കേന്ദ്രമന്ത്രി വി മുരളീധരൻ വഴി സമ്മർദ്ദം നടത്തുമെന്ന് ബോചെ അറിയിച്ചിരുന്നു. നയതന്ത്ര ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനാണ് ശ്രമം. ഇതിനായി പ്രധാനമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

സഹായം ലഭ്യമാക്കാനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് ബോചെ ഫാൻസ് ട്രസ്റ്റ് ഒന്നര കോടി രൂപ കൈമാറിയിരുന്നു. മോചനദ്രവ്യം സ്വരൂപിക്കാൻ ബോചെ നടത്തുന്ന യാചകയാത്ര ഇന്ന് രാവിലെ 9 മുതൽ തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. കാസർകോട് വരെയുള്ള വിവിധ റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലത്തും പൊതുയിടങ്ങളിലും നേരിട്ടെത്തും. സോഷ്യൽ മീഡിയ അക്കൗണ്ടിലും വാഹനങ്ങളിലും നൽകിയ ക്യൂ. ആർ കോഡ് വഴി തുക സമാഹരിക്കാനാണ് ലക്ഷ്യം. ട്രസ്റ്റ് അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തിക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

"ഈ ഭീമമായ തുക സമാഹരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.  പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുൾ റഹീം.  ഇപ്പോൾ ഫാത്തിമയുടെ ഏക പ്രതീക്ഷ ലോകമെമ്പാടുമുള്ള ആളുകളുടെ ഔദാര്യമാണ്.   ട്രസ്റ്റ് അക്കൗണ്ടിലേക്ക് സംഭാവനകൾ അയയ്ക്കണമെന്നുള്ളവർക്കായി അക്കൗണ്ട് ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

NAME: MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO: 074905001625
IFSC CODE : ICIC0000749
BRANCH: ICICI MALAPPURAM  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 minute ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (14 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (20 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (21 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (29 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (36 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (48 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (59 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

Malayali Vartha Recommends