Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും

21 APRIL 2026 06:56 AM IST
മലയാളി വാര്‍ത്ത
രാഷ്ട്രീയ നേട്ടത്തിനായി  സി പി എം നേതൃത്വത്തിൽ കുംഭമേള വൈറൽ താരം മധ്യപ്രദേശ്  ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ 16 കാരിയെ  യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി  നിയമ വിരുദ്ധ ചതി വിവാഹം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ഇന്ന്
പരിഗണിക്കും. ഗോവിന്ദൻ മാസ്റ്റർ, പൊതു വിദ്യാഭ്യാസ,  തൊഴിൽ മന്ത്രി വി.ശിവൻകുട്ടി, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാ എംപിയുമായ  എ.എ.റഹീം, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ  അതിജീവിതയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക്  തട്ടിക്കൊണ്ടു വന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, അരുമാനൂർ  നയിനാർ ദേവ ക്ഷേത്ര യോഗം പ്രസിഡന്റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 18 വയസിന് താഴെയുളള പെൺകുട്ടിയും 21 വയസിന് മുകളിൽ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കൾ തമ്മിലല്ലാതെ  ഒരു ഒരു ഹിന്ദു പെൺകുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത  യുവാവും തമ്മിൽ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന  1955 ൽ നിലവിൽ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികൾ ഏപ്രിൽ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനിൽ  രാഷ്ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച് പ്രവർത്തിച്ചു.  അതിജീവിത പ്രായപൂർത്തിയായെന്ന് 18 വയസ്സ് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം  ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച് 11 ന് നൽകി. പ്രതികളുടെ സ്വാധീനത്താൽ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു - മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസൽ പോലെ ഉപയോഗിച്ച് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ - സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത്  നൽകി.  തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങൾ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നൽകി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയിൽ ചുവടിൽ " ദിസ് ഈസ് ദി റിയൽ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) "  എന്ന്  ആലേഖനം ചെയ്ത് നൽകി.  "മതനിരപേക്ഷയുടെ അങ്ങേയറ്റം  കേരളം ലോകത്തിന് മുന്നിൽ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് " എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. "യഥാർത്ഥ കേരള സ്റ്റോറി  എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നിൽ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും  അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ  തന്നെ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് "എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. " ഇതാണ് കേരളം! ഏത് മതത്തിൽ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയിൽ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തിൽ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം" എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.
  അതേ സമയം സി പി എമ്മിലേക്ക് അതിജീവിത എങ്ങനെ എത്തിയെന്ന മാധ്യമങ്ങുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. മുഹമ്മദ് ഫർമാനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ വ്യാജ വിവാഹ രേഖ ഉപയോഗിച്ച് യഥാർത്ഥ ഭാര്യ ഭർത്താക്കൻമാരായി അതി ജീവിതയെ ആവർത്തിച്ചുള്ള ബലാൽസംഗത്തിന് വഴിയൊരുക്കി താമസ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകി.   
പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നായ ക്രിമിനൽ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ  എകെജി സെന്റർ സ്ഥിതി ചെയ്യുന്ന  കന്റോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (53 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends