സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....

സങ്കടക്കാഴ്ചയായി... സുഹൃത്തുക്കൾക്കൊപ്പം ആയിരനല്ലൂർ ആറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
"
https://www.facebook.com/Malayalivartha

























