Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇസ്രായേൽ സൈന്യം മടങ്ങിയ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ...ഫലസ്തീനികളെ കാത്ത് നെഞ്ചുലക്കുന്ന കാഴ്ചകൾ... കനത്ത ആക്രമണവുമായി സർവനാശം പൂർത്തിയാക്കിയാണ് ഇസ്രായേൽ സേനയുടെ പിന്മാറ്റം...

09 APRIL 2024 03:10 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ സൈന്യം മടങ്ങിയ തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ഫലസ്തീനികളെ കാത്ത് നെഞ്ചുലക്കുന്ന കാഴ്ചകൾ. നാലുമാസം നീണ്ടുനിന്ന കനത്ത ആക്രമണവുമായി സർവനാശം പൂർത്തിയാക്കിയാണ് ഇസ്രായേൽ സേനയുടെ 98ാം ഡിവിഷൻ കഴിഞ്ഞ ദിവസം നഗരം വിട്ടത്. റഫ കരയാക്രമണത്തിന് മുന്നോടിയായാണ് പിന്മാറ്റമെന്ന് ഇസ്രായേൽ വിശദീകരിക്കുമ്പോഴും കൈറോ വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിയാണ് പിന്മാറ്റത്തിൽ നിർണായകമായതെന്ന് സൂചനയുണ്ട്.അതേസമയം, ഖാൻ യൂനുസ് നാലു മാസത്തിനകം പ്രേതനഗരമാക്കി മാറ്റിയാണ് ഇസ്രായേൽ സൈന്യം മടങ്ങിയതെന്ന് തിരിച്ചെത്തിയ ഫലസ്തീനികൾ പറയുന്നു. നഗരത്തിലെ താമസ കേന്ദ്രങ്ങളിലേറെയും തരിപ്പണമാക്കിയിട്ടുണ്ട്.

 

നിരത്തുകൾ ബുൾഡോസറുകളുപയോഗിച്ച് കിളച്ചുമറിച്ചും വീടുകൾ നാമാവശേഷമാക്കിയുമായിരുന്നു ഇസ്രായേൽ അധിനിവേശം. നഗരത്തിൽ ഒട്ടുമിക്ക പ്രദേശങ്ങളും താമസയോഗ്യമല്ലാതാക്കിയിട്ടുണ്ട്. മൃഗങ്ങൾക്കുപോലും കഴിയാനാകാത്ത ഇവിടെ ഇനിയെങ്ങനെ മനുഷ്യർ വസിക്കുമെന്നാണ് അവരുടെ ചോദ്യം. എന്നാൽ, എല്ലാം തകർന്നാലും ഖാൻ യൂനുസ് വിട്ടുപോകാനില്ലെന്നാണ് അവരുടെ നിലപാട്.ഗസ്സയിൽ ബന്ദി മോചനവും വെടിനിർത്തലും വേഗത്തിലാക്കാനുള്ള ചർച്ചകൾക്ക് വേഗമാർജിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്താൻ ഇരുവിഭാഗവും സമർപ്പിച്ച നിർദേശങ്ങൾ പരസ്പരം പരിശോധിച്ചുവരുകയാണെന്നും കൈറോ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.14 ലക്ഷം ഫലസ്തീനികൾ അഭയം തേടിയ റഫയിൽ കരയാക്രമണത്തിനൊരുങ്ങുകയാണെന്നാണ് ഇസ്രായേൽ വിശദീകരണം.

എന്നാൽ, അത്തരം ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്നും പിന്മാറ്റം മറ്റു ചില ലക്ഷ്യങ്ങളുടെ പുറത്താണെന്നുമാണ് സൂചന. അതേ സമയം, 24 മണിക്കൂറിനിടെ 38 മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഗസ്സയിൽ ഇതോടെ മരണസംഖ്യ 33,207 ആയി. 75,933 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7,000ത്തോളം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.അതിനിടെ, തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ അലി അഹ്മദ് ഹുസൈൻ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ റദ്‍വാൻ സേനയിൽ അംഗമായിരുന്നു.ആറു മാസത്തിനിടെ ആദ്യമായി ഗസ്സയിലേക്ക് ഒരു ദിവസം 300ലേറെ സഹായ ട്രക്കുകൾ കടത്തിവിട്ട് ഇസ്രായേൽ. രാജ്യാന്തര സമ്മർദം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമായി 322 ട്രക്കുകൾ തിരിച്ചത്.കൊടുംപട്ടിണി വേട്ടയാടുന്ന ഗസ്സ തുരുത്തിൽ ശരാശരി ദിവസം 500ലേറെ ട്രക്കുകൾ വേണ്ടിടത്ത് തെക്കൻ ഗസ്സയിലെ റഫ, കറം അബൂസലം അതിർത്തികൾ വഴി ഭക്ഷണവുമായി 228ഉം മറ്റ് അവശ്യവസ്തുക്കളുമായി അവശേഷിച്ചവയും അതിർത്തി കടന്നു.

 

ജലം, പഞ്ചസാര, ധാന്യപ്പൊടി എന്നിവയാണ് ഇവയിലുണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒരു ട്രക്കുപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ അനുവദിച്ചിട്ടില്ല.അതെ സമയം വെല്ലുവിളി നിറഞ്ഞ സമയത്ത് ഇസ്രായേലിന് നൽകിയ ഉറച്ച പിന്തുണയ്‌ക്ക് ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ഹമാസ് ഭീകരാക്രമണത്തെ അതിജീവിച്ച ഇസ്രായേൽ പൗരൻ മോറാൻ. ഇസ്രായേൽ-ഹമാസ് പോരാട്ടം ആറ് മാസം പിന്നിടുമ്പോഴും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചു നിന്നുവെന്നും മോറാൻ പറയുന്നു. പ്രതികൂല സമയത്തും ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോറാൻ കൂട്ടിച്ചേര്‍ത്തു.ഇസ്രായേലിന് നേരെ ഹമാസിന്റെ ആക്രമണം ഉണ്ടായത് മുതൽ ഭീകരതയ്‌ക്കെതിരെ ഇന്ത്യ എടുത്ത നിലപാട് വളരെ ശക്തമായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നൗർ ഗിലോണും പറഞ്ഞിരുന്നു.

 

തുടക്കം മുതൽ ഇന്ത്യ ഇസ്രായേലിനൊപ്പം നിന്നു, ഈ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുകയാണ്. ആക്രമണമുണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചു. അന്ന് മുതൽ ഇന്ന് വരെ ഇന്ത്യൻ ജനത തങ്ങൾക്കൊപ്പമുണ്ടെന്നത് സന്തോഷം നൽകുന്നുണ്ടെന്നും” നൗർ ഗിലോൺ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (9 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (59 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

Malayali Vartha Recommends