Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം.. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു...സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച..മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം..

11 APRIL 2024 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി.തലസ്ഥാന നഗരത്തിന് സമീപത്തുള്ള 11 മുനിസിപ്പാലിറ്റികളിലാണ് റേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം ഒമ്പത് ദശലക്ഷം ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.2023 അവസാനത്തോടെയാണ് എൽ നിനോ പ്രതിഭാസം കൊളംബിയയിൽ എത്തുന്നത്. ഉയർന്ന താപനിലയും വരൾച്ചയും വലയ്‌ക്കുന്നതിന് പുറമേ ചൂട് കൂടിയപ്പോൾ കാട്ടുതീയും വ്യാപകമായി. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സംഭരണികളിലെ ജലനിരപ്പ് എത്തിയിരിക്കുന്നത്.ബൊഗോട്ടയ്‌ക്ക് ആവശ്യമായ 70 ശതമാനം ജലവും വിതരണം ചെയ്യുന്ന ചിംഗാസ ഡാമിലെ ജലനിരപ്പ് 16.7 ശതമാനത്തിലെത്തി.

 

നാൽപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് അധികൃതർ അറിയിച്ചു.റേഷനിംഗ് പ്ലാൻ അനുസരിച്ച് വിവിധ സോണുകളാക്കി ബൊഗോട്ടയെ വിഭജിക്കും. ഒമ്പത് മേഖലകളിൽ 24 മണിക്കൂറും ജലസേചനം ലഭിക്കുന്നത് കുറയ്‌ക്കും. കൃത്യമായ ഇടവേളകളിൽ മാത്രമാകും ഇനി ജലം ലഭിക്കുക. രണ്ടാഴ്ച കൂടുമ്പോൾ ജലത്തിന്റെ അളവിൽ അധികൃതർ പരിശോധന നടത്തും.ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സൂക്ഷ്മമായി ഉപയോഗിക്കണമെന്ന് മേയർ കാർലോസ് ഗാലൻ ചൂണ്ടിക്കാട്ടി.കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതയിലുണ്ടായ കുറവും വർദ്ധിക്കുന്ന ജനസംഖ്യയും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ.അതെ സമയം കേരളത്തിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 45 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്.രാത്രിയും പകലും ഒരുപോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ഇത്തവണ ലഭിച്ചില്ല. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ല ഉൾപ്പെടെ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.റിപ്പോർട്ടുകൾ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് ഉയരാൻ സാദ്ധ്യത. ഇവിടെ 45 ഡിഗ്രി വരെ ചൂട് ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ 45 ഡിഗ്രി വരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാദ്ധ്യത.

 

ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 11.17 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്ത് ഉപയോഗിച്ചത്.പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും ഓരോ ദിവസവും കണക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends