Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഹനിയ്യയെ പ്രകോപിപ്പിച്ചാൽ ഹമാസ് പിൻവലിയുമെന്നും അതുവഴി, പിന്മാറ്റം അവരുടെ തലയിൽ വെച്ചുകെട്ടാമെന്നുമാണ് വലിയ നേട്ടം..നാലു പിഞ്ചു മക്കളുടെ ജീവനെടുത്തതിനെ കുറിച്ച് മിണ്ടുന്നുമില്ല.. രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെതിന്റെ ആസൂത്രണമായിരുന്നു ഈ അക്രമണം...

12 APRIL 2024 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഒപ്പം നിൽക്കുന്ന അമേരിക്കയെ പോലും വെട്ടിലാക്കുന്ന വിധത്തിലാണ് ഇപ്പോൾ ഗസ്സയിൽ ഇസ്രയേൽ യുദ്ധം മുന്നോട്ടു പോകുന്നത്. ഇസ്രയേലിന്റെ കണക്കൂട്ടലുകൾ ചിലയിടത്ത് പിഴക്കുന്ന അവസ്ഥയാണുള്ളത്. ഈദ് ദിനത്തിൽ നമസ്‌കാരം കഴിഞ്ഞ് ഉറ്റവരെ കാണാൻ കാറിൽ പുറപ്പെട്ട ഏഴുപേരെ ഇസ്രയേൽ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയതിൽ ആഗോള പ്രതിഷേധം ശക്തമാണ്. ഹമാസും ഇസ്രയേലും തമ്മിലെ ചർച്ചകൾക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നൽകുന്ന ഇസ്മാഈൽ ഹനിയ്യയുടെ മൂന്നു മക്കളെയും നാലു പേരമക്കളെയുമാണ് ഇസ്രയേൽ ബോംബറുകൾ വധിച്ചുകളഞ്ഞത്. ഇതോടെ ഇത് ഇസ്രയേലുമായുള്ള സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കാനാണെന്ന ആശങ്കയാണ് ഹമാസിന്.കൈറോയിൽ ഇപ്പോഴും തുടരുന്ന വെടിനിർത്തൽ ചർച്ചകൾ വിജയം കാണരുതെന്ന് ഇസ്രയേലിൽ ഒരു വിഭാഗം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്.

 

ഹനിയ്യയെ പ്രകോപിപ്പിച്ചാൽ ഹമാസ് പിൻവലിയുമെന്നും അതുവഴി പിന്മാറ്റം അവരുടെ തലയിൽ വെച്ചുകെട്ടാമെന്നുമാണ് വലിയ നേട്ടം. അതിന് ഏറ്റവുമെളുപ്പമുള്ള വഴിയെന്ന നിലക്കാണ് പെരുന്നാൾ ദിനം തിരഞ്ഞുപിടിച്ച് ഹനിയ്യയുടെ ഏറ്റവും പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തൽ.61കാരന്റെ മൂന്നു മക്കൾ ഹമാസുകാരാണെന്ന് ഇസ്രയേൽ ആരോപിക്കുന്നുണ്ടെങ്കിലും ഏതുതരത്തിൽ അവർ സംഘടനക്കുവേണ്ടി പ്രവർത്തിച്ചുവെന്നതിന് ഉത്തരമില്ല.നാലു പിഞ്ചു മക്കളുടെ ജീവനെടുത്തതിനെ കുറിച്ച് മിണ്ടുന്നുമില്ല. ഹനിയ്യയുടെ മക്കളെ ആക്രമിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാലന്റുമടക്കം പ്രമുഖർ അറിയാതെയാണെന്നും രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെതിന്റെ ആസൂത്രണമായിരുന്നെന്നും ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, റഫയിലെ ആക്രമണത്തിന് തീയതി കുറിച്ചുകഴിഞ്ഞെന്ന് കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ച നെതന്യാഹുവിനെ അറിയിക്കാതെ ഇത് നടത്തേണ്ടതില്ലെന്ന് പകൽപോലെ വ്യക്തം.പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിൽ വൻ കുരുതിയാണ് ഇസ്രയേൽ നടത്തിയത്. നുസൈറാത്ത്, അൽശാത്തി അഭയാർഥി ക്യാമ്പുകളിൽ നിരവധി പേരെ വധിച്ച ഇസ്രയേൽ ബോംബറുകൾ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന റഫയിലും വ്യാപക ബോംബിങ്ങാണ് നടത്തിയത്. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കം ഇനി ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്.ഇതിന്റെ ഭാഗമായി ഭക്ഷ്യസഹായ ട്രക്കുകൾ വടക്കൻ ഗസ്സയിലേക്ക് അനുവദിക്കുന്നുമില്ല. അവിടെയാകട്ടെ, ലക്ഷങ്ങൾ കൊടും പട്ടിണിയിൽ കഴിയുന്നു. ബന്ദികളുടെ മോചനം, ഫലസ്തീനികളെ വിട്ടയക്കൽ തുടങ്ങിയ വിഷയങ്ങളിലും തീരുമാനങ്ങളാകേണ്ടതുണ്ട്. മധ്യസ്ഥ ചർച്ചകൾ തിരക്കിട്ട് നടക്കുന്നതിനിടെ ഹമാസ് നേതാവിനെതിരെ ആക്രമണം നടത്തി പ്രകോപിപ്പിച്ചാൽ അമേരിക്കയും ജർമനിയുമടക്കം വെറുതെ നൽകുന്ന ആയുധങ്ങളുമായി നിർബാധം കുരുതി തുടരാമെന്ന് ചിലർ കണക്കുകൂട്ടുന്നു.

 

അതേസമയം ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്റെ മക്കളുടെ രക്തമെന്നുമാണ് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്. ഹനിയ്യയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഗസ്സയിൽ ഇസ്രയേൽ സൈന്യം ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.'എന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ നിലപാടുകളിൽ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രയേൽ കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയുള്ളതല്ല എന്റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്. ബന്ധുക്കളെയും വീടുകളെയും ഇസ്രയേൽ ലക്ഷ്യംവച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ല. രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നൽകും' -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (1 minute ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (40 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (53 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (59 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (3 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (3 hours ago)

Malayali Vartha Recommends