Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

20 MARCH 2026 08:24 PM IST
മലയാളി വാര്‍ത്ത

കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് അയച്ച് എയര്‍ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. വിദേശ വിമാനക്കമ്പനികള്‍ക്ക് ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണുള്ളത്. ചില രാജ്യങ്ങള്‍ പ്രത്യേക എയര്‍ലൈനുകള്‍ക്കോ പ്രത്യേക തരം വിമാനങ്ങള്‍ക്കോ മാത്രമാണ് അനുമതി നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ ബി 777 ഇആര്‍ പതിപ്പിന് മാത്രമാണ് കാനഡ അനുമതി നല്‍കിയിട്ടുള്ളത്.

പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 777300 ഇആര്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അനുമതിയില്ലാത്ത ബി 777 എല്‍ആര്‍ വിമാനത്തെയാണ് വ്യാഴാഴ്ച എയര്‍ ഇന്ത്യ യാത്രക്കാരുമായി വാന്‍കൂവറിലേക്ക് അയച്ചത്.

വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിര്‍ത്തിയിലെ കുന്‍മിങിന് അടുത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതര്‍ തിരിച്ചറിഞ്ഞത്. ഫ്‌ലൈറ്റ് ട്രാക്കിങ് സൈറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാന്‍ഡ് ചെയ്തത്.

 

ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയര്‍ഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഏര്‍പ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തില്‍ വാന്‍കൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (3 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (9 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (12 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (15 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (18 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (25 minutes ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (30 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (38 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (43 minutes ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (51 minutes ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (58 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (1 hour ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (1 hour ago)

Malayali Vartha Recommends