ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓര്‍ഡറിനും 2.40 രൂപയുടെ വര്‍ധനവ് വരുത്തി. ഇതോടെ ഒരു ഓര്‍ഡറിന്റെ തുക 14.90 രൂപയായി ഉയര്‍ന്നു. നേരത്തെ, ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോള്‍ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയില്‍ എല്ലായിടത്തും ഈ വര്‍ധന നടപ്പിലാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സൊമാറ്റോ നിരക്ക് വര്‍ധിപ്പിച്ചത്.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവില്‍ ജിഎസ്ടി ഉള്‍പ്പെടെ ഒരു ഓര്‍ഡറിന് 14.99 രൂപയാണ് ഫീസായി ഈടാക്കുന്നത്. മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമായ മാജിക്പിന്‍ തല്‍ക്കാലം നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചു. നിലവില്‍ ഒരു ഓര്‍ഡറിന് 14.20 രൂപയാണ് അവര്‍ ഈടാക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് ഇന്ധനച്ചെലവ് കൂട്ടാന്‍ സാധ്യതയുണ്ട്. ഇത് വിതരണ ചെലവുകളെയും ബാധിച്ചേക്കാം. പുതിയ വര്‍ധന രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷണം വാങ്ങല്‍ കൂടുതല്‍ ചെലവേറിയതാക്കും.
https://www.facebook.com/Malayalivartha






















