Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്

20 MARCH 2026 08:02 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടുമെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചാനല്‍ അഭിമുഖത്തിലാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. നാലു ജില്ലകളിലെ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകള്‍ പൂര്‍ണമായും യു.ഡി.എഫിനൊപ്പം നില്‍ക്കും.

പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ല്‍ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തെ വിജയ സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ഒന്നോ രണ്ടോസീറ്റുകളില്‍ മാത്രമാണ് മത്സരം. മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യു.ഡി.എഫിന് ലഭിക്കുമെന്നതാണ് ട്രെന്‍ഡെന്നും സതീശന്‍ പറഞ്ഞു.

അതേസമയം സതീശന്‍ വിജയിക്കുമെന്ന് അവകാശപ്പെടുന്ന ഇടുക്കിയില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ 4 സീറ്റുകളും എല്‍.ഡി.എഫിനാണ് ലഭിച്ചത്. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് എന്നീ സീറ്റുകളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ തൊടുപുഴയില്‍ പി.ജെ. ജോസഫിന് മാത്രമാണ് യു.ഡി.എഫില്‍ നിന്ന് വിജയിക്കാനായത്. പത്തനംതിട്ടയില്‍ ഒരു മണ്ഡലം പോലും കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചില്ല. തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് തൂത്തുവാരുകയായിരുന്നു.

 

എന്നാല്‍ എറണാകുളത്ത് യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. ആകെ മണ്ഡലങ്ങളില്‍ 9 എണ്ണത്തില്‍ യു.ഡി.എഫും അഞ്ചെണ്ണത്തില്‍ എല്‍.ഡി.എഫും വിജയിച്ചു. മലപ്പുറത്തും 16ല്‍ 12 ഇടത്തും യു.ഡി.എഫ് വിജയം കൊയ്തു. മലപ്പുറം, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂര്‍, കോട്ടയ്ക്കല്‍, വണ്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ യു,ഡി.എഫിനും താനൂര്‍, തവനൂര്‍സ പൊന്നാനി, നിലമ്പൂര്‍ എന്നിവ എല്‍.ഡി.എഫിനും ലഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (11 minutes ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (50 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (56 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (1 hour ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (1 hour ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (1 hour ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (1 hour ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (3 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (3 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (4 hours ago)

Malayali Vartha Recommends