ഫ്രാന്‍സില്‍ മരുന്ന് പരീക്ഷണം പരാജയപ്പെട്ടു; ഒരാള്‍ക്ക് മസ്തിഷ്‌ക മരണം

ഫ്രാന്‍സില്‍ 90 ഓളം രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ സ്വകാര്യ ലാബോറട്ടറിയാണ് പോര്‍ച്ചുഗീസ് കമ്പനി നിര്‍മ്മിച്ച വേദന സംഹാരി മനുഷ്യരില്‍ പരീക്ഷിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചരില്‍ മൂന്നു പേരുടെ തലച്ചോറിന് സ്ഥിരമായ തകരാര്‍ സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. പരീക്ഷണം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഉത്തരവിട്ടു. എട്ടു പേരാണ് പരീക്ഷണത്തില്‍ പങ്കാളികളായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha