അമേരിക്കന്‍ സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും അവധിദിനങ്ങള്‍

ഇന്ത്യന്‍ വംശജരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് അമേരിക്കയിലെ ഒരു സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും അവധിദിനങ്ങളാക്കി. മേരിലാന്റിലെ ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സിസ്റ്റമാണ് അവരുടെ സ്‌കൂള്‍ കലണ്ടറില്‍ ഹിന്ദു, മുസ്ലീം ആഘോഷവേളകളില്‍ അവധി അനുവദിച്ചത്. ചൈനീസ് പുതുവര്‍ഷപിറവിക്കും അവധി നല്‍കിയിട്ടുണ്ട്.
ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സിസ്റ്റത്തിനു കീഴില്‍ 71 സ്‌കൂളുകളാണുള്ളത്. 50,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹോവാര്‍ഡ് കൗണ്ടിയുടെ തീരുമാനം ചരിത്രപരമാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം വിലയിരുത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ കണക്ക് പ്രകാരം ഹോവാര്‍ഡ് കൗണ്ടിയിലെ വിദ്യാര്‍ത്ഥികളില്‍ 42% വെളുത്തവരും 22% കറുത്ത വംശജരുമാണ്. 19ശതമാനമാണ് ഏഷ്യന്‍ വംശജര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha