ആണവ കരാര്‍: ഇറാനുമേലുള്ള ഉപരോധം രാജ്യാന്തര സമൂഹം പിന്‍വലിച്ചു

ഇറാനുമേല്‍ ചുമത്തിയ ഉപരോധം രാജ്യാന്തര സമൂഹം പിന്‍വലിച്ചു. ലോകരാജ്യങ്ങളുമായുള്ള ഇറാന്റെ ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഉപരോധം പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായക തീരുമാനം എടുത്തത്.
രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആണവക്കരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി ലോകസമാധാനത്തിന് മുതല്‍ക്കൂട്ടാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. ജൂലൈയില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ കര്‍ശനമായി പാലിക്കുന്നത് ബോധ്യപ്പെട്ടതിനാലാണ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ഫെഡറിക്ക മൊഖെറിനി അറിയിച്ചു.
യൂറോപ്യന്‍ യൂണിയനു പിന്നാലെ അമേരിക്കയും ഇറാനില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കി. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ തടവുകാരെയും യുഎസ് ഇറാന് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha