കാണാതായ 39 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പലസ്തീന്‍, പലസ്തീന് എന്നും ഇന്ത്യയുടെ പിന്തുണയുണ്ടാവുമെന്നു സുഷമ

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ സുരക്ഷിതരെന്നു പലസ്തീന്‍. കഴിഞ്ഞ ഒക്ടോബറില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പലസ്തീന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഇക്കാര്യം അറിയിച്ചിരുന്നു. ഐഎസ് ഭീകരരുടെ തടവിലാണു കാണാതായ ഇന്ത്യക്കാരെന്ന് അഭ്യൂഹമുണ്ട്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പലസ്തീന്‍ സംഘവുമായി ചര്‍ച്ച നടത്തി. പലസ്തീന് എന്നും ഇന്ത്യയുടെ പിന്തുണയുണ്ടാവുമെന്നു സുഷമ ഉറപ്പുനല്‍കി. ഇസ്രയേലില്‍നിന്നെത്തിയ സുഷമ സ്വരാജിനെ ബിതുനിയ ചെക്ക് പോയിന്റില്‍ പലസ്തീന്‍ വിദേശകാര്യ സഹമന്ത്രി മസാന്‍ ഷമിയെ സ്വീകരിച്ചു.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കുയുമായും സുഷമ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികള്‍ ഇന്ത്യ പലസ്തീനില്‍ നടപ്പാക്കുന്നുണ്ട്.
പലസ്തീനിലെ ഹ്രസ്വ സന്ദര്‍ശനത്തിനുശേഷം ഇസ്രയേലിലേക്കു മടങ്ങുന്ന സുഷമ അവിടെ പ്രസിഡന്റ് റൂവെന്‍ റിന്‍, പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു,പ്രതിരോധമന്ത്രി മോഷെ യാലോണ്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയാണു സുഷമയുടെ സന്ദര്‍ശനമെന്നു കരുതപ്പെടുന്നു. ശനിയാഴ്ച ഇസ്രയേലിലെത്തിയ സുഷമയ്ക്കു ടെല്‍ അവീവ് വിമാനത്താവളത്തില്‍ വരവേല്‍പു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha