മുഹമ്മദ് നഷീദ് ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു തിരിച്ചു

ഭീകരവിരുദ്ധ നിയമ പ്രകാരം ചാര്‍ജു ചെയ്ത കേസില്‍ 13 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുവന്ന മുന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ചികിത്സാര്‍ഥം ബ്രിട്ടനിലേക്കു തിരിച്ചു. കൊളംബോയിലേക്കുള്ള വിമാനത്തില്‍ നഷീദ് യാത്രചെയ്യുന്ന ഫോട്ടോ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. കൊളംബോയില്‍ നിന്നു നഷീദ് ലണ്ടനിലേക്കു പോകും. തിരിച്ചെത്തിയശേഷം ശേഷിക്കുന്ന ശിക്ഷാകാലാവധിയില്‍ ജയിലില്‍ കഴിയണമെന്ന് അധികൃതര്‍ നിബന്ധന വച്ചു. ഇതിനായി ഒരു ബന്ധുവിനെ ജാമ്യക്കാരനായി വയ്ക്കണമെന്ന ആവശ്യം നഷീദ് നിരസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha