യുഎസ് സൃഷ്ടിച്ച വിശുദ്ധ പോരാളികളാണ് ദശകങ്ങളായി പാക്കിസ്ഥാനിലെയും സമീപ പ്രദേശങ്ങളിലെയും അസ്ഥിരതയ്ക്കു കാരണമാകുന്നത്: സര്‍താജ് അസീസ്

അഫ്ഗാന്‍ ജിഹാദ് സമയത്ത് പാക്കിസ്ഥാന്റെ ഗോത്രമേഖലകളില്‍ യുഎസ് സൃഷ്ടിച്ച വിശുദ്ധ പോരാളികളാണ് ദശകങ്ങളായി പാക്കിസ്ഥാനിലെയും സമീപ പ്രദേശങ്ങളിലെയും അസ്ഥിരതയ്ക്കു കാരണമാകുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപഷ്ടോവ് സര്‍താജ് അസീസ് ആരോപിച്ചു.
അഫ്ഗാന്‍ യുദ്ധം അവസാനിച്ചതിനു പിന്നാലെ ഇത്തരം വിശുദ്ധ പോരാളികളെ യുഎസ് ഉപേക്ഷിച്ചതായും പാക്കിസ്ഥാനില്‍ ദശകങ്ങളായി അസ്ഥിരത തുടരുന്നു എന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവനയിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സര്‍താജ് അസീസ് വ്യക്തമാക്കി. ശക്തമായ ജനാധിപത്യമാണ് ഇത്തരം അസ്ഥിരതാ ആരോപണങ്ങള്‍ക്കുള്ള പാക്കിസ്ഥാന്റെ മറുപടിയെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. മറ്റു രാജ്യങ്ങളിലെ യുദ്ധങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടില്ലെന്ന നയമാണ് 2013 മുതല്‍ പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നതെന്ന് പാക്കിസ്്ഥാന്റെ സ്ഥിരതയ്ക്ക് രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന്‍ ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. ഗോത്രപ്രദേശങ്ങളിലെ സര്‍ബ് ഇ അസബ് ഓപ്പറേഷനും കുറ്റവാളികള്‍ക്കെതിരായ കടുത്ത നടപടികളും രാജ്യത്ത് ആഭ്യന്തര സുരക്ഷ വര്‍ധിക്കുന്നതിന് കാരണമായി-സര്‍താജ് അസീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha