യൂട്യൂബിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പാകിസ്താന്‍ നീക്കി

പാകിസ്താനില്‍ യൂട്യൂബിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. യൂട്യൂബിന്റെ പ്രത്യേക പ്രാദേശിക പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയതോടെയാണ് നിരോധനം നീക്കിയത്.
2012 ല്‍ ഇസ്ലാം വിരുദ്ധ സിനിമയായ ഇന്നസെന്‌സ് ഓഫ് മുസ്‌ളിം യൂട്യൂബില്‍ വന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പാകിസ്താനില്‍ യൂ ട്യൂബ് നിരോധിച്ചത്. യുട്യൂബിന്റെ പ്രാദേശിക പതിപ്പില്‍ സര്‍ക്കാര്‍ വിരുദ്ധമോ മതത്തിന് എതിരായതോ ആയ വീഡിയോകള്‍ നീക്കം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് പാക് ടെലികോം അതോറിറ്റി അറിയിച്ചു.
2012 ല്‍ ഇന്നസെന്‌സ് ഓഫ് മുസ്‌ളിം എന്ന സിനിമ യൂട്യൂബിലൂടെ പുറത്തുവന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. അന്ന് യൂട്യൂബില്‍ നിന്ന് സിനിമ നീക്കം ചെയ്യുന്നതിന് അധികൃതര്‍ക്ക് കഴിയുമായിരുന്നില്ല. അതോടെയാണ് യൂട്യൂബ് നിരോധിക്കുന്നതിന് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha