സാമ്പത്തിക പ്രതിസന്ധി: ഐഎസ് ഭീകരരുടെ വേതനം വെട്ടിക്കുറച്ചു

ഐഎസ് ഭീകരരുടെ വേതനം സാമ്പത്തിക പ്രതിസന്ധി മൂലം വെട്ടിക്കുറച്ചു. ഐഎസ് പോരാളികളുടെ വേതനം വെട്ടിക്കുറച്ചത് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടര്‍ച്ചയായ വ്യോമാക്രമണം മൂലം ഐഎസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നതിനെത്തുടര്‍ന്നാണ്. 50 ശതമാനം ശമ്പളമാണു വെട്ടിക്കുറച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളെത്തുടര്‍ന്നാണ് വേതനം വെട്ടിക്കുറച്ചതെന്ന് ഐഎസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
യുഎസ് സഖ്യസേനയുടെ നേതൃത്വത്തില്‍ ഒക്‌ടോബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ ടൈഡല്‍ വേവ് രണ്ടാം പതിപ്പിന്റെ ഭാഗമായി കനത്ത വ്യോമാക്രമണമാണ് ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയത്. ഐഎസിന്റെ മുഖ്യ സാമ്പത്തിക സ്രോതസുകളായ എണ്ണപ്പാടങ്ങള്‍, വിതരണ ശൃംഖലകള്‍, ധനസൂക്ഷിപ്പു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. ഇതേത്തുടര്‍ന്നാണു ഭീകരരുടെ വേതനം വെട്ടിക്കുറച്ചുകൊണ്ട് ഐഎസ് നേതൃത്വത്തിന് പ്രസ്താവന ഇറക്കേണ്ടി വന്നത്.
വേതനം വെട്ടിക്കുറയ്ക്കുന്നതില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഉയര്‍ന്ന സ്ഥാനത്തുള്ളവരുടെയും വേതനം വെട്ടിക്കുറച്ചിട്ടുണെ്ടന്നും അറിയിപ്പില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha