ബുഗ്തി കേസ്: മുഷറഫിനെ ഭീകരവിരുദ്ധ കോടതി വെറുതെവിട്ടു

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ബലൂചിസ്ഥാന്‍ വിമോചന നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന്‍ ബുഗ്തി കൊല്ലപ്പെട്ട കേസില്‍ ഭീകരവിരുദ്ധ കോടതി വെറുതെവിട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന മിര്‍ ഷൊഹൈബ് നോഷെര്‍വാനി, ക്വാമി വതാന്‍ പാര്‍ടി അധ്യക്ഷനും ദേശീയ അസംബ്‌ളി അംഗവുമായ അഫ്താബ് അഹമ്മദ് ഖാന്‍ ഷെര്‍പാവോ എന്നിവരെയും വെറുതെവിട്ടു. കോടതിവിധിയെ എതിര്‍ത്ത് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബുഗ്തിയുടെ മകന്‍ ജാമില്‍ ബുഗ്തിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ദേറ ബുഗ്തിയില്‍ സംസ്‌കരിച്ചത് അക്ബര്‍ ബുഗ്തിയുടേതുതന്നെയെന്ന് ഉറപ്പിക്കാന്‍ മൃതദേഹം പുറത്തെടുക്കണമെന്ന ജാമിലിന്റെ ആവശ്യം കോടതി നിരസിച്ചു. 2005ല്‍ ദേറ ബുഗ്തിയില്‍ നടന്ന കലാപത്തിലാണ് അക്ബര്‍ ബുഗ്തി ഉള്‍പ്പെടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായിരുന്നു ബുഗ്തി. മുഷറഫ് പ്രസിഡന്റും സൈനിക മേധാവിയും ആയിരിക്കെയാണ് സൈനികനീക്കം നടന്നത്. കേസില്‍ 2009 മുതല്‍ നിയമനടപടി പുരോഗമിക്കുന്നുണ്ടെങ്കിലും മുഷറഫ് കോടതിയില്‍ ഹാജരായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha