മിസൈല്‍ശേഷി വര്‍ധിപ്പിക്കും: ഇറാന്‍

തങ്ങളുടെ മിസൈല്‍ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍ വിദേശമന്ത്രാലയം. ഇറാന്റെ മിസൈല്‍ പദ്ധതിക്ക് അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. ആണവപ്രശ്‌നത്തില്‍ ലോകരാജ്യങ്ങളുമായി ഉടമ്പടിയിലെത്തിയ ഇറാനെതിരെ പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന രണ്ടാംനിര ഉപരോധം അമേരിക്ക ഞായറാഴ്ച പിന്‍വലിച്ചിരുന്നു.
അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍പരീക്ഷണത്തിന് മറുപടിയായാണ് അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുന്നതുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രാലയ വക്താവ് ഹുസൈന്‍ ജബേരി പറഞ്ഞു. നിയമപരമായ രീതിയില്‍ മിസൈല്‍പദ്ധതി ആവിഷ്‌കരിക്കുമെന്നും ദേശീയസുരക്ഷ ഉറപ്പാക്കുമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്രമേഖലാ സുരക്ഷക്ക് ഭീഷണിയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമെന്ന് ആരോപിച്ചാണ് ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് ഇറാനിയന്‍ പൌരന്മാരെയും യുഎഇ, ചൈന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി നെറ്റ്വര്‍ക്കുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായും ഞായറാഴ്ച അമേരിക്കന്‍ ട്രഷറിവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇസ്‌ളാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് (ഐആര്‍ജിസി) ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഇതില്‍ എതിര്‍പ്പുമായി വാഷിങ്ടണ്‍ രംഗത്തെത്തുകയുംചെയ്തു. പിന്നീട് ആണവയുധം വഹിക്കാന്‍ കഴിയുന്ന മിസൈല്‍ വികസിപ്പിക്കുന്നതില്‍നിന്ന് വിലക്കി യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha