എണ്ണ വില വീണ്ടും താഴേക്ക്

അധിക ഉല്‍പാദനവുമായി രാജ്യാന്തര വിപണിയിലേക്കു തിരിച്ചെത്താന്‍ ഇറാന്‍ നടപടി തുടങ്ങിയതോടെ അസംസ്‌കൃത എണ്ണ വില വീണ്ടും താഴേക്ക്. വീപ്പയ്ക്ക് 30 യു.എസ്. ഡോളറിലും താണ് 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില. രാജ്യാന്തര സമ്മര്‍ദത്തിനു വഴങ്ങി ആണവപദ്ധതിക്കു കടിഞ്ഞാണിടാന്‍ സന്നദ്ധരായ ഇറാനു മേലുള്ള രാജ്യാന്തര ഉപരോധം നീക്കിയതോടെ അവര്‍ പ്രതിദിന ഉല്‍പാദനത്തില്‍ അഞ്ചു ലക്ഷം വീപ്പയുടെ വര്‍ധനയാണു വരുത്തുന്നത്. നിലവില്‍ പ്രതിദിനം 28 ലക്ഷം വീപ്പ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും 10 ലക്ഷം വീപ്പ മാത്രമാണു കയറ്റുമതി. അധിക ഉല്‍പാദനം മൂലം രാജ്യാന്തര വിപണിയില്‍ വില കൂപ്പുകുത്തിയതിനു പിന്നാലെയാണ് കൂടുതല്‍ എണ്ണയുമായി ഇറാന്റെ വരവ്. ഇതോടെ അടുത്ത മാസത്തേക്കുള്ള വില വീപ്പയ്ക്ക് 29.12 ഡോളറായും മാര്‍ച്ചിലേക്കുള്ള വില 28.79 ഡോളറായുമാണ് ഇടിഞ്ഞത്. കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനും എണ്ണ ഉല്‍പാദന മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഇറാനു കഴിയുന്നതോടെ എണ്ണവില ഇനിയും ഇടിയുമെന്നാണു വിപണി നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha