ഐ.എസ് തടവിലാക്കിയ 270 പേരെ മോചിപ്പിച്ചു

സിറിയയിലെ ദെര്‍ അല്‍ സോറില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയ 400 സാധാരണക്കാരില്‍ 270 പേരെ ഐ.എസ് മോചിപ്പിച്ചു. വിട്ടയച്ചവരില്‍ സ്ത്രീകളും കുട്ടികളുമാണ് അധികം. ശനിയാഴ്ച സിറിയയിലെ ദെര്‍ അല്‍ സോറില്‍ സര്‍ക്കാര്‍ പ്രദേശത്ത് നടത്തിയ അക്രമണത്തിന് ശേഷം ഐ.എസ് തടവിലാക്കിയവരാണ് ഇവര്‍.
അതേസമയം ഐ.എസിന്റെ ജിഹാദി ജോണ്‍ മുഹമ്മദ് എന്‍വാസി കൊല്ലപ്പെട്ടതായി ഐ.എസ് സ്ഥിരീകരിച്ചു. നവംബറില്‍ അമേരിക്ക ആളില്ല വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























