എത്ര കുടിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യവുമായി ഉത്തരകൊറിയ

മദ്യപിച്ച് കഴിഞ്ഞ് ഉണ്ടാകുന്ന ഹാങ് ഓവര്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട കാരണം എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം കണ്ടെത്തിയിരിക്കുകയാണ് ഉത്തര കൊറിയ. ഒരു ഔഷധച്ചെടിയില്‍ നിന്നുമാണ് കൊറിയ ഈ മദ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇത് എത്ര കൂടിയ അളവില്‍ കഴിച്ചെന്നാലും ഹാങ് ഓവര്‍ ഉണ്ടാകില്ലെന്നാണ് കൊറിയയുടെ വാദം.
മദ്യത്തില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാലാണ് ഹാങ് ഓവറും ഉണ്ടാകില്ലെന്ന് ഉത്തര കൊറിയ പറയുന്നത്. കൊറ്‌യോ ലിക്വര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മദ്യം ഒരു ഔഷധച്ചെടിയും ഉണങ്ങിയ അരിയും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. രുചികരമായിരിക്കും ഈ മദ്യം എന്ന് ഗവേഷകര്‍ പറയുന്നു.
ഈ മദ്യമുണ്ടാക്കുന്ന ഔഷധച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മരുന്നിന് മെര്‍സ്, സാര്‍സ്, എയ്ഡ്‌സ് പോലെയുള്ള പല മാരക രോഗങ്ങളും മാറ്റാനുള്ള കഴിവുണ്ടെന്ന് ഉത്തര കൊറിയ നേരത്തെ അവകാശപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha