മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

ഫുട്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പരസ്യപ്പെടുത്തിയതിനാണ് കേസെടുത്തത്. ദുബായില്‍ അന്താരാഷ്ര്ട കായിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെസ്സി ഡിസംബറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്‌നാപ്ചാറ്റിലാണ് പോസ്റ്റ് വന്നത്. പിന്നീട് ഈ വിഡിയോ ഫെയ്‌സ്ബുക്ക്, യുട്യൂബ് വെബ്‌സൈറ്റുകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തയാകുന്നത്. തമാശയ്ക്കായാണ് സുഹൃത്തുക്കളുമായി മെസ്സിയുടെ പാസ്‌പോര്‍ട്ട് വിഡിയോ പങ്കുവച്ചതെന്നും പാസ്‌പോര്‍ട്ട് ചെക്ക് ചെയ്യുന്ന ഡെസ്‌കില്‍ നിന്നാണ് മെസ്സിയുടെ വിഡിയോ പകര്‍ത്തിയതെന്നും പ്രതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha