അഫ്ഗാനിസ്താനില്‍ ചാനല്‍ വാഹനത്തിനു നേര്‍ക്ക് ചാവേര്‍ സ്‌ഫോടനം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹം ലക്ഷ്യമാക്കിയുള്ള ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എംബസിക്കു സമീപമാണ് ബുധനാഴ്ച സ്‌ഫോടനം നടന്നത്. 24 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനില്‍ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന ആദ്യ വലിയ ആക്രമണമാണിത്. സ്‌ഫോടനത്തില്‍ മരണപ്പെട്ടവരെല്ലാം ചാനല്‍ ജീവനക്കാരാണ്. ഗ്രാഫിക്‌സ്, ഡബ്ബിംഗ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ദുരന്തത്തിനിരയായതെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























