തീവ്രവാദം തടയാന്‍ 13000 മുസ്ലിങ്ങളുടെ താടി വടിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്ത് ഇസ്ലാമിക തീവ്രാദം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി താജികിസ്ഥാനില്‍ പോലീസ് 13000 മുസ്ലിങ്ങളുടെ താടി നിര്‍ബദ്ധിതമായി വടിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത മുസ്ലിം വേഷവിധാനങ്ങള്‍ വില്‍ക്കുന്ന 160 കടകളും പോലീസ് അടപ്പിച്ചു. വാര്‍ത്താ ചാനലായ അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജികിസ്ഥാനില്‍ 1700സ്ത്രീകളെ മുഖാവരണം ധരിക്കരുതെന്ന് പറഞ്ഞുബോധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടത്രെ.
അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനിലേത് പോലെ കടുത്ത മതവിശ്വാസം രാജ്യത്തെ ബാധിക്കാതിരിക്കാനാണ് ഈ നടപടികള്‍. മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും താജികിസ്താന്‍ മതേതര രാഷ്ട്രമായിട്ടാണ് അറിയപ്പെടുന്നത്. രാജ്യത്ത് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രസിഡണ്ട് ഇമോമലി രാഖമോണിന്റെ ശ്രമം.
യുവാക്കള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് താജികിസ്ഥാനില്‍ വളരെ നേരത്തെ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താജികിസ്ഥാന്‍ സുപ്രീം കോടതി, രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്ലാമിക് നവോത്ഥാന പാര്‍ട്ടിയെ നിരോധിച്ചിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാമിക് നവോത്ഥാന പാര്‍ട്ടി മത്സരിച്ചെങ്കിലും സീറ്റൊന്നും കിട്ടിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha