സങ്കടം അടക്കാനാവാതെ നിലവിളിച്ച് .... കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന്
സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന് 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.
കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകളാണ് ഡോണ (30). ഈ മാസം ആറിനാണു ഡോണ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ.പൗലോസ് ഒളിവില്‍ പോയിരിക്കുകയാണ്.
ഡോണ മരിച്ച ദിവസം തന്നെ കാനഡയില്‍ നിന്നു രക്ഷപ്പെട്ട ലാല്‍ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിട്ടുണ്ടാകാമെന്നാണു അന്വേഷണോദ്യോഗസ്ഥരുടെ സംശയം.
സെന്റ് ജയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8നു വീട്ടിലെത്തിക്കും. . ഡോണയ്ക്ക് ഒരു സഹോദരനുണ്ട്.
https://www.facebook.com/Malayalivartha