Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...

02 JUNE 2024 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് തീവ്രദേശീയ പാര്‍ട്ടികളിലെ രണ്ട് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. റിലീജിയസ് സയണിസം പാര്‍ട്ടിയുടെ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ഒത്സമ യഹൂദിത് പാര്‍ട്ടിയുടെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍ എന്നിവരാണ് ഭീഷണി മുഴക്കിയത്. ഹമാസിനെ ഇല്ലാതക്കും മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഇത്തരത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുകയാണെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. കരാര്‍ അംഗീകരിക്കുന്നതോടെ ഇസ്രായേലിന് സമ്പൂര്‍ണ പരാജയമാണ് സംഭവിക്കുകയെന്ന് ബെന്‍ഗിവിര്‍ പറഞ്ഞു. 2022ലെ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളാണ് ഇരു പാര്‍ട്ടികള്‍ക്കുമായിട്ടുള്ളത്. നിലവില്‍ ഭരണമുന്നണിക്ക് 64 അംഗങ്ങളാണുള്ളത്. ഇരു പാര്‍ട്ടികളും പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമാകും. കരാര്‍ നടപ്പാക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ തങ്ങള്‍ പിന്തുണക്കാമെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. സര്‍ക്കാറിന്റെ മറ്റു വിഷയങ്ങളില്‍ യെഷ് ആറ്റിഡ് പാര്‍ട്ടി പിന്തുണക്കില്ല.

ബന്ദികള്‍ മരിച്ച് വീഴുംമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നും ലാപിഡ് വ്യക്തമാക്കി. പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധ മന്ത്രിസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് നാഷനല്‍ യൂനിറ്റി പാര്‍ട്ടി തലവനും മന്ത്രിയുമായ ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം സര്‍ക്കാറിനൊപ്പം ചേര്‍ന്ന പാര്‍ട്ടിയാണ് നാഷനല്‍ യൂനിറ്റി പാര്‍ട്ടി. അതേസമയം, ജൂണ്‍ എട്ടിന് മുമ്പ് തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിലെ തീവ്രാവാദികള്‍ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ബന്ദികളെ ബലികൊടുക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍, ഹമാസിനെ ഇല്ലാതാക്കും വരെ വരെ യുദ്ധം തുടരുമെന്ന് തന്നെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.

ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധ റാലിക്കാണ് ശനിയാഴ്ച രാത്രി തെല്‍ അവീവ് സാക്ഷ്യം വഹിച്ചത്. 1.20 ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം ഇസ്രായേലില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായിരുന്നു ശനിയാഴ്ചത്തേത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി.

 

 

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്ന് സൂചനയുണ്ട്. ജോ ബൈഡന്റെ നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനോടും ഹമാസിനോട് ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു. 'ഇതുവരെ തങ്ങള്‍ക്ക് രേഖാമൂലം ഒന്നും ലഭിച്ചിട്ടില്ല.

 

 

പറയുന്ന കാര്യങ്ങളാകില്ല രേഖകളായി വരുമ്പോള്‍ ഉണ്ടാവുക എന്നതാണ് തങ്ങളുടെ അനുഭവം. അതിനാല്‍ തന്നെ എല്ലാ വിശദാംശങ്ങളോടും കൂടിയ രേഖകള്‍ പഠിക്കാന്‍ തങ്ങള്‍ തയ്യാറാണ്'-ഉസാമ ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ഘട്ടമായിട്ടുള്ള വെടിനിര്‍ത്തല്‍ കരാറാണ് ബൈഡന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ പിന്‍മാറ്റം, ബന്ദികളുടെ മോചനം, ഗസ്സയുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (9 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (24 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (54 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends