Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ...കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്...

03 JUNE 2024 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതിർത്തിയിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നത് താത്കാലികമായി നിർത്തുകയാണെന്നാണ് ഉത്തരകൊറിയയുടെ വൈസ് ഡിഫൻസ് മിനിസ്റ്റർ കിം കാങ് ഇൽ അറിയിച്ചത്.ഉത്തരകൊറിയയുടെ ഭരണ നേതൃത്വത്തിനെതിരായി നടത്തിയ കുപ്രചരണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് കിം കാങ് ഇല്ലിന്റെ വാദം. സിഗരറ്റ് കുറ്റികൾ, കാർഡ് ബോഡുകൾ,

 

തുണിക്കഷണങ്ങൾ, ടോയ്‌ലറ്റ് പേപ്പറുകൾ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിർത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള കൃത്യവും കർശനവുമായ മറുപടിയാണിതെന്നും കിം അവകാശപ്പെടുന്നു
” ഇത് എത്രമാത്രം മോശമായി തോന്നുകയാണെന്നും, അത് വൃത്തിയാക്കാൻ എത്രത്തോളം കഠിന പരിശ്രമം ആവശ്യമാണെന്ന് മനസിലാക്കാനും ദക്ഷിണ കൊറിയക്കാരെ ഞങ്ങൾ അനുവദിച്ചു. 15 ടൺ വേസ്റ്റ് പേപ്പറുകളാണ് അവിടെ എത്തിയത്. ചിതറിക്കിടക്കുന്ന വേസ്റ്റുകൾ ശേഖരിച്ച് മാറ്റുകയെന്നത് വളരെയധികം അധ്വാനം വേണ്ടതും വെറുപ്പ് ഉണ്ടാക്കുന്നതുമായ കാര്യമാണ്.അത് പൂർണമായും ദക്ഷിണ കൊറിയക്കാർ അനുഭവിക്കണം,

ഈ നീക്കം ഞങ്ങൾ ഇപ്പോൾ താത്കാലികമായി നിർത്തി വയ്‌ക്കാൻ പോവുകയാണ്. പക്ഷേ ദക്ഷിണ കൊറിയ ”ആന്റി-ഡിപിആർകെ” ലഘുലേഖകളുടെ വിതരണം പുനരാരംഭിച്ചാൽ ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചതിന് നൂറിരട്ടി മാലിന്യങ്ങളിലായിരിക്കും അവിടേക്ക് എത്താൻ പോകുന്നത്. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്. പ്രകോപനം ഉണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും” കിം കാങ് ഇൽ അറിയിച്ചു.ഇത്തരത്തിൽ മാലിന്യ ബലൂണുകൾ അയച്ച സംഭവത്തിൽ ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് വ്യക്തമാകുമെന്നും ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയയിലെ സോൾ, ജിയോങ്ഗി തുടങ്ങിയ വടക്കൻ മേഖലകളിലേക്കാണ് ഈ മാലിന്യ ബലൂണുകൾ കൂട്ടമായി എത്തിയത്.

 

പരിശോധനയിൽ സ്‌ഫോടക വസ്തുക്കളോ, സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.ശനിയാഴ്ച രാത്രിക്കും ഞായറാഴ്ത രാവിലെയ്‌ക്കും ഇടയിൽ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകൾ എത്തിയത്. ടോയ്ലെറ്റ് പേപ്പറുകളും മൃ​ഗങ്ങളുടെ വിസർജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണിൽ ഘടിപ്പിച്ചിരുന്നത്.

 

ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്‌ക്കുമിടയിൽ 260 മാലിന്യ ബലൂണുകൾ ഉത്തരകൊറിയയിൽ നിന്നെത്തി.കെമിക്കൽ റാപ്പിഡ് റെസ്പോൺസ് ടീം, എക്സ്പ്ലോസീവ് ക്ലിയറൻസ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ചവറുകൾക്കിടയിൽ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തിൽ എത്തിയ ബലൂണുകളിൽ ചിലതിന് ടൈമർ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂൺ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (13 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (28 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (58 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends