Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആർക്ക് വേണം മാലദ്വീപ്! വിലക്കിന് എട്ടിന്റെ മറുപടി കൊടുത്ത് ഇസ്രായേൽ !! ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് നെതന്യാഹു

03 JUNE 2024 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ആഡംബര റിസോർട്ടുകൾക്ക് പേരുകേട്ട ഇന്ത്യൻ മഹാസമുദ്ര ദ്വീപസമൂഹത്തിൽ നിന്ന് ഇസ്രയേലികളെ മാലിദ്വീപ് സർക്കാർ നിരോധിച്ചതിനു പിന്നാലെ മാലദ്വീപ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മാത്രമല്ല ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കയാണ് ഇസ്രായേൽ . ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രസ്താവന ഇറക്കിയത്.

” മാലദ്വീപ് ഇപ്പോൾ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. എന്നാൽ ഇങ്ങ് ഇന്ത്യയിൽ ഇസ്രായേലി വിനോദസഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന നിരവധി മനോഹരമായ ബിച്ചുകളുണ്ട്”, എംബസി എക്സിൽ കുറിച്ചു. ഒപ്പം ലക്ഷദ്വീപ്, ഗോവ, കേരളം , ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ പ്രമുഖ ബീച്ചുകളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ട്.

വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര്‍ മാലദ്വീപിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നും ഇസ്രയേല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇരട്ട പൗരത്വം ഉള്ളവരും ദ്വീപ് രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേല്‍ അറിയിച്ചു.

 

ഗാസയിലെ യുദ്ധത്തിൽ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിൽ പൊതുജന രോഷം ഉയർന്നതിനെ തുടർന്നാണ് ഇസ്രായേലി പാസ്‌പോർട്ട് ഉടമകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയമങ്ങളിൽ മാറ്റം വരുത്താനും നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മാലദ്വീപ് രാഷ്ട്രപതിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചത് . പലസ്തീനോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാലദ്വീപിന്റെ നീക്കം.

പലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും ആവശ്യങ്ങള്‍ ചെയ്ത് നല്‍കുന്നതിനും പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.

ജൂൺ രണ്ട് മുതൽ ഇസ്രായേലി പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ആണ് സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാൻ അറിയിച്ചത് . ഞായറാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ തീരുമാനം അറിയിച്ചത്.

മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പ് തന്നെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചാണ്. പ്രതിവർഷം പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് ഈ ദ്വീപ് രാഷ്‌ട്രത്തിൽ എത്തിയിരുന്നത്. ഇതിൽ 15,000 ലധികം പേർ ഇസ്രായേൽ നിന്നുള്ളവരാണ്. ഇന്ത്യക്ക് പിന്നാലെ ഇസ്രായേലും നിലപാട് കടുപ്പിച്ചതോടെ മാലദ്വീപിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാകുകയാണ്.

മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് ഇസ്രായേൽ പാസ്പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസുവും അറിയിച്ചു. ഇസ്രയേലി പാസ്‌പോർട്ട് ഉടമകൾ മാലിദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡൻ്റ് തീരുമാനിച്ചു. 'ഫലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു.

 

ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി "മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തിൽ" എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.

റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മാലദ്വീപ് അപലപിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ബോധപൂർവമായ ആക്രമണവും വംശഹത്യയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗസ്സയുടെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതെസമയം റഫയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസയിലെ പലസ്തീനികൾക്ക് നൽകാവുന്ന വിസകൾ കാനഡയും അഞ്ചിരട്ടി വർധിപ്പിച്ചു . 5,000 വിസകൾ പലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു

കാനഡയിൽ കഴിയുന്ന പലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കൾക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് റഫ ആക്രമണത്തിന് പിന്നാലെ ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനകം 448 ഗസ്സക്കാർക്ക് താൽക്കാലിക വിസ അനുവദിച്ചതായും 41 പേർ ഇതിനകം രാജ്യത്തെത്തിയതായും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ അനുയോജ്യമാകുന്ന സമയത്ത് വിസ പരിധി കൂടുതൽ ഉയർത്തുമെന്ന് മാർക്ക് മില്ലർ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (14 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (29 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (59 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends