Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസയില്‍ ആക്രമണം തുടര്‍ന്ന്‌ ഇസ്രയേല്‍, 10 ലക്ഷം പേര്‍ റാഫയില്‍ നിന്ന് പലായനം ചെയ്‌തതായി റിപ്പോർട്ട്

04 JUNE 2024 02:22 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ ആക്രമണം തുടര്‍ന്ന്‌ ഇസ്രയേല്‍. ഇവിടേക്ക് സഹായവുമായുള്ള ട്രക്കുകളെ അനുവദിക്കാനും ഇസ്രയേല്‍ വിസമ്മതിച്ചു. യു.എസിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നത്. 40 പേര്‍ പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന്‌ 10 ലക്ഷം പേര്‍ റാഫയില്‍നിന്നു പലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്‌. ഗാസയിൽ അടിയന്തര വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച പദ്ധതി ‘മെച്ചമല്ലെങ്കിലും അംഗീകരിക്കും’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിൽ ഫാക് നേരത്തെ വ്യക്തമാക്കിയത്.

ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്നതിനാലാണ് പദ്ധതി പരിഗണിക്കുന്നതെന്നാണ് നിലപാട് വ്യക്തമാക്കിയത്.  ഹമാസിനെ ഇല്ലാതാക്കാതെ അന്തിമ വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടും ഇസ്രയേൽ ആവർത്തിച്ചിരുന്നു. തെക്കന്‍ ഗാസയിലെ റാഫ, ഖാന്‍ യൂനിസ്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഞായറാഴ്‌ച രാത്രി നിരവധി തവണ ഇസ്രയേലി വ്യോമാക്രമണം നടന്നു. മധ്യ ഗാസയില്‍, ബുറേജി അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.

നുസെയ്‌റാത്ത്‌ ക്യാമ്പ്‌, അസ്‌-സവായ്‌ദ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ യഥാക്രമം നാല്‌, ഏഴു വീതമാണ്‌ മരണ സംഖ്യ. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ സേനയെ പിന്‍വലിച്ചതിന്‌ ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്‌ സിവില്‍ ഡിഫന്‍സ്‌ ജീവനക്കാര്‍ പറഞ്ഞു. പ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, 20 ദിവസത്തെ സൈനിക നടപടിക്ക്‌ ശേഷം ഡസന്‍ കണക്കിന്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

സമാധാന ശ്രമങ്ങളുടെ ഭാഗമായി യു.എസ്‌. പ്രസിഡന്റ്‌ ജോ ബൈഡന്‍ കഴിഞ്ഞയാഴ്‌ച മൂന്ന് ഘട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ കൈമാറ്റം, ഗാസയില്‍നിന്ന്‌ ഇസ്രയേലി സേനയെ ഒഴിപ്പിക്കല്‍, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയാണ്‌ ബൈഡന്റെ മൂന്നിന പദ്ധതി. പദ്ധതി ഹമാസ്‌ അംഗീകരിക്കുകയാണെങ്കില്‍ ഇസ്രയേലും അംഗീകരിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

എന്നാൽ ഇസ്രയേലിൽനിന്നുള്ള ഒത്തുതീർപ്പ് പദ്ധതി ലഭിച്ചിട്ടില്ലെന്നു ഹമാസ് വ്യക്തമാക്കി. മുൻപ് പലവട്ടവും സമാനമായ വെടിനിർത്തൽ പദ്ധതികൾ ബൈഡൻ അവതരിപ്പിച്ചെങ്കിലും ഒന്നും ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.എന്നാൽ ഗാസയിലെ വെടിനിർത്തൽക്കരാറിനെ ഹമാസ് സ്വാഗതംചെയ്തിരുന്നു. സ്ഥിരമായി വെടിനിർത്തൽ ഉറപ്പാക്കുന്ന കരാറാണ് ആവശ്യം. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യണം. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാരെയും വിട്ടയക്കണം. ഈ നടപടികൾ ഉറപ്പാക്കുന്ന കരാറിനോട് അനുകൂലമായി പ്രതികരിക്കുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.

അതേസമയം യുഎ സ് വെടിനിർത്തൽ പദ്ധതിയെപ്പറ്റി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും അബുദാബിയിൽ ചർച്ച നടത്തി. വെടിനിർത്തൽ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുണ്ടാകുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന്‌ ഇസ്രയേലില്‍ ഹമാസ്‌ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ്‌ നിലവിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ 36,479 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. 82,000-ലധികം പേര്‍ക്ക്‌ പരിക്കേറ്റു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends