Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനി രൂപ പിടിച്ചാൽ നിൽക്കില്ല ... ഡോളറിനോട് സൗദി നോ പറഞ്ഞതോടെ രൂപയുടെ മൂല്യം റോക്കറ്റ് പോലെ മുകളിലേയ്ക്ക് ..അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ.

16 JUNE 2024 05:29 PM IST
മലയാളി വാര്‍ത്ത

 അമേരിക്കയുമായുള്ള പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ. അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ ആണ് ഇതോടെ ഇല്ലാതായത്. . ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആര്‍.എം.ബി, യൂറോ, യെന്‍, യുവാന്‍ , രൂപ തുടങ്ങി വ്യത്യസ്ത കറന്‍സികള്‍ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വില്‍ക്കാന്‍ സാധിക്കും. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും. ആഗോള സാമ്പത്തിക ചക്രത്തെ തകിടം മറിക്കാന്‍ ശേഷിയുള്ളതാണ് പെട്രോഡോളര്‍ കരാറിന്‍റെ അന്ത്യം. ഡോളറിന്റെ കരുത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ഒരുപോലെ തിരിച്ചടി നല്‍കുകയാണ് പെട്രോഡോളര്‍ അവസാനിപ്പിക്കാനുള്ള സൗദിയുടെ തീരുമാനം

1944 ൽ 44 സഖ്യരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ന്യൂ ഹാം‌ഷെയറിലെ ബ്രെട്ടൻ വുഡിൽ എത്തി. ഒരു രാജ്യത്തെയും പ്രതികൂലമായി ബാധിക്കാത്ത വിദേശനാണ്യം നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരാനായിരുന്നു ഇത്. ലോകത്തെ കറൻസികളെ സ്വർണ്ണവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചു, പക്ഷേ അവ യുഎസ് ഡോളറുമായി ബന്ധിപ്പിക്കാം, ഓരോ രാജ്യത്തിന്റെയും സെൻട്രൽ ബാങ്കുകൾ അവരുടെ കറൻസികൾക്കും ഡോളറിനുമിടയിൽ നിശ്ചിത വിനിമയ നിരക്ക് നിലനിർത്താൻ തീരുമാനിച്ചു.ബ്രെട്ടൺ വുഡ് കരാർ കാരണം, യുഎസ് ഡോളർ ലോക കരുതൽ കറൻസിയായി മാറി

 

1971 വരെ അമേരിക്കന്‍ ഡോളര്‍ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടണ്‍ വുഡ്‌സ് കരാര്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 അമേരിക്കന്‍ ഡോളര്‍ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണ്‍ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടര്‍ന്നാണ് സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വേണ്ടി 1972ല്‍ പെട്രോഡോളര്‍ എന്നൊരാശയം നിലവില്‍ വരുന്നതും.

ഇതിനിടയിലാണ് അറബ് ഇസ്രായേൽ യുദ്ധം ഉണ്ടാകുന്നത് .ഇസ്രായേലിനെ സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂണ്‍ എട്ടിനാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസും പെട്രോഡോളര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. 50 വര്‍ഷത്തേക്കായിരുന്നു കരാര്‍. അങ്ങനെയൊരു കരാര്‍ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങള്‍ക്കും ആവശ്യവുമായിരുന്നു.

സൗദിയില്‍ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക അമേരിക്കയുടെ ആവശ്യവും വില്‍പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. പകരം സൗദി അറേബ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. എണ്ണ വാങ്ങുന്നതിന് ഡോളര്‍ വേണമെന്ന നിബന്ധന കര്‍ശനമാക്കിയതോടെ മറ്റ് രാജ്യങ്ങള്‍ക്കും ഡോളര്‍ വിനിമയം ചെയ്യേണ്ടത് അത്യാവശ്യമായി വരികയും ഇത് ഡോളറിന്റെ, അമേരിക്കന്‍ കറന്‍സിയുടെ വിനിമയം വര്‍ധിപ്പിക്കുകയും ചെയ്തു. സൗദിയുമായാണ് അമേരിക്ക കരാറിലൊപ്പിട്ടതെങ്കിലും ഇത് പിന്തുടര്‍ന്ന് എല്ലാ ഒപെക് രാജ്യങ്ങളും ഡോളറിനെ പ്രധാന വിനിമയ മാര്‍ഗമായി ഉപയോഗിക്കാനും ആരംഭിച്ചു.

ഇപ്പോൾ 1974 മുതല്‍ 50 വര്‍ഷത്തേക്കുള്ള കരാര്‍ ആണ് 2024 ജൂണ്‍ എട്ടിന് അവസാനിച്ചിരിക്കുന്നത്. അവസാനിച്ച കരാര്‍ സൗദി അറേബ്യ ഇനി പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിമുതൽ സൗദി അറേബിയയുമായി എണ്ണ വ്യാപാരത്തിൽ അമേരിക്കയുമായി യാതൊരു നിയന്ത്രണവുമുണ്ടാവില്ല . ഇനി ഏത് രാജ്യത്തിനു എണ്ണ വിറ്റാലും അതാത് കറൻസിയിൽ വേണമെങ്കിൽ സൗദിക്ക് വാങ്ങാം . ഇന്ത്യയുമായുള്ള കരാർ അനുസരിച്ച് ഇന്ത്യയ്ക്ക് ഇനിമുതൽ എണ്ണ കൊടുക്കുന്നതിനു വിലയായി ഇന്ത്യൻ രൂപ വാങ്ങാം . മറ്റ് രാജ്യങ്ങൾ തമ്മിലുള്ള വിനിമയങ്ങൾക്കും രൂപ ഉപയോഗിക്കാൻ സാധ്യതയുണ്ട് . അങ്ങനെയാകുമ്പോൾ ഇല്ലാതെ ആകുന്നത് ഡോളറിന്റെ അപ്രമാദിത്ത്വം ആണ് .

 

പുതിയ ലോകസാഹചര്യത്തിൽ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിൽ തന്നെയാണ് സൗദി അറേബ്യ. ഒപ്പം യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാർ അവസാനിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്. സൗദിയുടെ തീരുമാനം മറ്റു എണ്ണയുൽപാദക രാജ്യങ്ങൾ കൂടി പിന്തുടർന്നാൽ അമേരിക്കയും ഡോളറും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാൽ കഴിഞ്ഞ ഒന്നുരണ്ടുവര്ഷമായി ഇന്ത്യ ഇത്തരമൊരുനീക്കം മുന്നില്കണ്ടുതന്നെയാണ് പ്രവൃത്തിച്ചിരുന്നത് . അതുകൊണ്ടുതന്നെ ഇന്ത്യൻ രൂപയിൽ ഇന്ധന വില്പനയ്ക്ക്ള്ള കരാറിൽ ഏർപ്പെട്ടത് . യുക്രൈൻ റഷ്യയുദ്ധ സമയത്തും റഷ്യയുമായുള്ള കരാറിനെത്തുടർന്നു ഇന്ത്യൻ രൂപക്ക് വലിയ കുതിപ്പ് ഉണ്ടായി .

 

ഇതിനോടകം യൂറോ ശക്തിപ്രാപിച്ചിരുന്നു . ഇപ്പോൾ ഇതാ രൂപയും ഡോളറിന്റെ മലർത്തി അടിച്ചിരിക്കുകയാണ് . ഏതായാലും ഇതിന് മുന്‍പുതന്നെ ഡോളറിനെ വിനിമയത്തിന് ഉപയോഗിക്കുന്നത് പല രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യ യുഎഇയില്‍ നിന്ന് രൂപ കൊടുത്ത് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. റഷ്യയും സമാനമായി റൂബിളില്‍ എണ്ണവില്‍പന നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഡോളർ ഒഴിവാക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തിലൂടെ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends