ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കണം; ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുട നീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ സൈന്യം
ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുട നീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ സൈന്യം. ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കാൻ വേണ്ടിയാണ് ഈ നീക്കം. എന്നാൽ, ലോകമാകെ ആവശ്യപ്പെടുന്ന സമ്പൂർണ വെടിനിർത്തലല്ല ഇതെന്ന് വാർത്ത ഏജൻസികൾ . റഫ മേഖലയിലാകും വെടിനിർത്തൽ ഉണ്ടാകുന്നത്. ഇനിയൊരു നിർദേശം ഉണ്ടാകുന്നത് വരെ കാലത്ത് എട്ടുമുതൽ വൈകീട്ട് ഏഴുമണിവരെയുള്ള വെടിനിർത്തൽ തുടരും.
കൂടാതെ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ എത്താൻ പുതിയ നടപടി വഴിയൊരുക്കും. സഹായങ്ങൾ ഫലസ്തീനിലേക്ക് എത്തുന്ന പ്രധാന വഴിയാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായകരമാകും. ഇസ്രായേൽ സൈന്യം മേയിൽ റഫയിലേക്ക് കടന്നിരുന്നു.
ഇതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം മുടങ്ങിയ നിലയിലായിരുന്നു . ഇസ്രായേൽ സൈനിക വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്, ഖാൻ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ സാധനങ്ങൾ എത്തിക്കൽ ഇനി എളുപ്പമാകുമെന്നാണ് . അന്താരാഷ്ട്ര ഏജൻസികളും യു.എന്നുമായുള്ള ചർച്ചകൾക്കുശേഷമാണ് വെടിനിർത്തൽ തീരുമാനമെന്ന് സൈന്യം വ്യക്തമാക്കി. എന്നാൽ യു.എൻ, ഇത് വരെ തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സമ്പൂർണ വെടിനിർത്തലിനുള്ള പുതിയ നിർദേശം ഇസ്രായേലും ഹമാസും പരിശോധിച്ചു വരുന്നതിനിടെയാണ് പുതിയ നീക്കം. നിർദേശം പൂർണമായും ഇസ്രായേലോ ഹമാസോ അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന് അംഗീകരിക്കാത്ത ചില നിർദേശങ്ങൾ ഹമാസ് മുന്നോട്ടുവെച്ചുവെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha