യുഎസില്‍ കനത്ത മഞ്ഞു വീഴ്ച; മരണം 22 ആയി

യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച മഞ്ഞുവീഴ്ചയ്ക്കു നേരിയ ശമനം ഉണ്ടായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ യാത്രാ വിലക്കും, അടിയന്തരാവസ്ഥയും പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി യുഎസ് നഗരങ്ങളായ വാഷിംഗ്ടണും ന്യൂയോര്‍ക്കും ഏതാണ്ട്് ചലനം നിലച്ച അവസ്ഥയിലായിരുന്നു.
ശനിയാഴ്ചയാണ് ന്യൂയോര്‍ക്കിലേതടക്കം പത്തോളം ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ട്രെയിനുകളും മെട്രോയും ശനിയാഴ്ച വൈകുന്നേരം പ്രവര്‍ത്തനം നിര്‍ത്തിയും വച്ചിരുന്നു. ബാള്‍ട്ടിമോര്‍, ഫിലാഡെല്‍ഫിയ എന്നിവിടങ്ങള്‍ മഞ്ഞിനടിയിലായി. ന്യൂജഴ്‌സിയിലെ 90,000 വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ശീതക്കാറ്റാണു വീശിയതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha