Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്... ഒരുപക്ഷെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്...

27 JUNE 2024 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഒരുപക്ഷെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്. ഷെല്‍ ആക്രമണത്തിലൂടെയും ബോംബാക്രമണത്തിലൂടെയും ചെറിയ സൈനിക നടപടികളൊക്കെ നേരത്തേ ഇസ്രായേല്‍ ലബനാനുനേരെ നടത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെയും ലബനാന്‍ സൈന്യത്തിലെ പ്രധാന നേതാക്കളെയും വക വരുത്തുകയും ചെയ്തിട്ടുണ്ട്. അതിപ്പോള്‍ ഇസ്രായേലിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഷിയാ വിഭാഗമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറുല്ല പരിധികളില്ലാത്ത യുദ്ധമുണ്ടാകും എന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാപകമായ പരിധികളില്ലാത്ത യുദ്ധത്തിലേക്ക് ഹിസ്ബുല്ല കടക്കുമെന്ന് ഹസന്‍ നസ്‌റുല്ല പറയുമ്പോള്‍ സ്വാഭാവികമായും വലിയ ആശങ്ക ഇസ്രയേലിനും അമേരിക്കക്കുമുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും സംബന്ധിച്ചിടത്തോളം ഹിസ്ബുല്ല എന്താണെന്ന് കൃത്യതയും വ്യക്തതയും ഇല്ല എന്നതുതന്നെയാണ് പ്രധാനം.

 

 

 

ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്.

ഇതുവരെ ലബനാന് ആയുധം നല്‍കിക്കൊണ്ടിരുന്നത് ഇറാനാണ് എന്നായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണം. പക്ഷെ, ഇപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെ വലിയ ഒരു തകര്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും ഇറാന് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അങ്ങനെയെങ്കില്‍ എവിടെനിന്നാണ് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ കിട്ടുന്നത് എന്നുള്ള ചോദ്യമുണ്ട്. ഇസ്രായേല്‍ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് ഹിസ്ബുല്ല. ഡ്രോണ്‍ ദൃശ്യം പുറത്തുവിടുന്നതിലൂടെ തുറമുഖത്തിനടുത്തുള്ള പാര്‍പ്പിട സമുച്ചയങ്ങളും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഏരിയകളും തങ്ങള്‍ ആക്രമിക്കുമെന്നുള്ള സൂചനയും ഭീഷണിയും കൂടിയാണ് ഹിസ്ബുല്ല നല്‍കിയത്. ഹിസ്ബുല്ലയെ ആക്രമിക്കുന്നതിനായി ഇസ്രായേല്‍ സൈപ്രസ് തുറമുഖത്തിന്റെ സഹായം തേടിയിട്ടുണ്ടെങ്കില്‍ പോലും സൈപ്രസിന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇടപെടരുത് എന്നും അങ്ങനെ വന്നാല്‍ അത് സൈപ്രസിന് വലിയ തോതില്‍ ദോഷം ചെയ്യുമെന്ന് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഗസ്സയില്‍ ഇസ്രായേലിന് വലിയ സൈനിക വിന്യാസമുണ്ട്. അവിടെനിന്ന് പകുതിയിലധികം സൈനികരെ വലിച്ചുകൊണ്ട് ലബനാന്‍ അതിര്‍ത്തിയിലേക്ക് മാറ്റാനാണ് നിലവില്‍ ഇസ്രായേലിന്റെ ശ്രമം. അമേരിക്കയുടെ ആശങ്ക, പശ്ചിമേഷ്യന്‍ മേഖലയില്‍ തങ്ങളുടെ നിരവധി സൈനികരുണ്ട് എന്നതാണ്. ലബനാന്‍ അതിര്‍ത്തിയില്‍ വലിയൊരു യുദ്ധമുണ്ടായിക്കഴിഞ്ഞാല്‍ അത് അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയാകും. ആ നിലക്ക് അമേരിക്ക യുദ്ധം ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഹിസ്ബുല്ലയോട് നിലവില്‍ കളി വേണ്ട എന്ന ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേലിലുള്ള ബ്ലിങ്കന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവില്‍ ഗസ്സയില്‍ ഒരു യുദ്ധത്തില്‍ ഇറങ്ങി കൈപൊള്ളിയ അവസ്ഥയിലാണ് നെതന്യാഹു ഉള്ളത്. ലബനാനുമായി-ഹിസ്ബുല്ലയുമായി ഒരു യുദ്ധം ഈ ഘട്ടത്തില്‍ വേണ്ട എന്നുള്ള ആവശ്യം ബ്ലിങ്കന്‍ നെതന്യാഹുവിനു മുന്‍പാകെ വെച്ചു എന്നൊക്കെയാണ് കേള്‍വി. എന്തായാലും ഒരു വലിയ യുദ്ധത്തിലിത് കലാശിക്കുമോ, അല്ലെങ്കില്‍ ഇസ്രായേലിനെതിരെ ഒരു യുദ്ധത്തിനിറങ്ങാനുള്ള കെല്‍പ്പും സാമ്പത്തികശേഷിയുമൊക്കെ ഹിസ്ബുല്ലക്കുണ്ടോ എന്നുള്ളത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്.

പശ്ചിമേഷ്യന്‍ മേഖലയില്‍ വളരെ ആപത്കരമായിട്ടുള്ള സ്ഥിതി വിശേഷം രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. അതിര്‍ത്തി കേന്ദ്രീകരിച്ചുകൊണ്ട് വളരെ ശക്തമായിട്ടുള്ള ആക്രമണം സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ നടത്താന്‍ ഹിസ്ബുല്ലക്ക് സാധിച്ചിട്ടുണ്ട്. അതുമാത്രമല്ല, ദിവസങ്ങള്‍ക്കുമുന്‍പ് നസറുല്ല നടത്തിയ പ്രഖ്യാപനത്തില്‍ വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്: കുറച്ചധികം സൈനികര്‍, പോരാളികള്‍ അല്ലെങ്കില്‍ വളരെ പരിശീലനം ലഭിച്ച ആളുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്. ഏറ്റവും നവീനമായിട്ടുള്ള ആയുധങ്ങള്‍, ഒരുപക്ഷെ നമ്മള്‍ കണക്കുകൂട്ടുന്നതിനപ്പുറമുള്ള ദീര്‍ഘദൂര പാരാശേഷിയുള്ള മിസൈലുകള്‍ അവരുടെ കൈവശമുണ്ടാകാം. അതുകൊണ്ടുതന്നെ എത്ര ദീര്‍ഘിച്ച യുദ്ധം വേണമെങ്കിലും നടത്താന്‍ തങ്ങള്‍ക്ക് പ്രാപ്തി ഉണ്ട് എന്ന കൃത്യമായ മുന്നറിയിപ്പാണ് ഹസന്‍ നസറുല്ല നല്‍കിയിട്ടുള്ളത്. മാത്രമല്ല, ഒരു നിയമങ്ങളും തങ്ങള്‍ അംഗീകരിക്കുകയില്ല എന്നും ഏതെങ്കിലും അര്‍ഥത്തിലുള്ള ഉപാധികളോ പരിമിതികളോ തങ്ങളുടെ മുന്നില്‍ ഉണ്ടാവുകയില്ല എന്നും വളരെ വ്യാപ്തിയിലേക്കുതന്നെ ആ ആക്രമണം കൊണ്ടുപോകും എന്നും വ്യക്തമാക്കിയിരിക്കുന്നു. അവിടെ ജനവാസ കേന്ദ്രങ്ങളെന്നോ സിവിലിയന്‍ സമൂഹമെന്നോ വിവേചനം പോലും ഉണ്ടാവുകയില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ സമീപകാലത്തു ഇതാദ്യമായിട്ടാണ് ഹസന്‍ നസ്‌റുല്ലയില്‍ നിന്ന് ഇത്രയും തീക്ഷ്ണമായിട്ടുള്ള വാക്കുകളുണ്ടാവുന്നത്.

 

ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്. വളരെ ബഹുതല സ്പര്‍ശിയായിട്ടുള്ള വ്യാപ്തിയിലേക്ക് യുദ്ധം പോകുമെന്ന ആശങ്ക ഏറ്റവും കൂടുതലുള്ളത് അമേരിക്കക്ക് തന്നെയാണ്. പക്ഷെ, നയതന്ത്രത്തിലൂടെ ഇപ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ഉണ്ട് എന്നാണ് ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അതിര്‍ത്തിയിലെ ആപത്കരമായ സാഹചര്യം അമേരിക്ക ഇടപെട്ട് എങ്ങനെ പരിഹരിക്കും എന്നാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. അതൊരു യുദ്ധത്തിലേക്ക് പോയാല്‍ വലിയ ഭവിഷ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്നത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends