Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ജൂതപ്പടയെ വെല്ലുവിളിച്ച ഹിസ്ബുള്ള തലവന്റെ പൊടിപോലും കാണാനില്ല;ഹസന്‍ നസറുള്ള എവിടെ പോയി ഒളിച്ചാലും പൊക്കുമെന്ന് ഐ ഡി എഫ്,ലബനന്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സംശയം ഇസ്രയേല്‍ സൈന്യം ബങ്കറുകള്‍ വളഞ്ഞു,ഇറാന്റെയും നെഞ്ചിടിപ്പ് കൂട്ടി ഇസ്രയേലിന്റെ നീക്കം,ജൂതരാഷ്ട്രം തങ്ങളുടെ ശ്രദ്ധ മുഴുവനും ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നു

28 JUNE 2024 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസ മുനമ്പിലെ പലസ്തീന്‍ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ എട്ടുമാസമായി തുടരുകയാണ് . ഇതിനൊപ്പമാണ് ഇപ്പോള്‍ ഇറാനും ഹിസ്ബുല്ലയും യുദ്ധ രംഗത്തേയ്ക്ക് എത്തിയിരിക്കുന്നത് എട്ട് മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം സമ്പൂര്‍ണ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ലെബനന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ഗാസ മുനമ്പില്‍ ഹമാസില്‍ നിന്ന് നേരിടേണ്ടി വന്നതിനേക്കാള്‍ ശക്തമായ ശത്രുവിനെയാണ് ലെബനനില്‍ ഇസ്രായേലിന് നേരിടേണ്ടിവരുക എന്നും ഹിസ്ബുള്ള തലവന്‍ വെല്ലുവിളിച്ചിരുന്നു .

ബെയ്‌റൂട്ട് മുതല്‍ തെക്കന്‍ ലെബനന്‍ വരെ നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങളുടെ ശൃംഖലയാണ് ഹിസ്ബുള്ള ഭീകരസംഘം കുഴച്ചിട്ടുള്ളത്. തെക്കന്‍ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുള്ള കുഴിച്ച തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമത്തില്‍ ഐഡിഎഫ് 2018 ഡിസംബറിനും 2019 ജനുവരിക്കും ഇടയില്‍ ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ഷീല്‍ഡ് നടത്തിയിരുന്നു .വടക്കന്‍ ഇസ്രായേലിലെ സൈനിക, സിവിലിയന്‍ ലക്ഷ്യങ്ങളിലേക്ക് നുഴഞ്ഞുകയറ്റ ആക്രമണം നടത്താന്‍ ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരരെ പ്രാപ്തരാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ആറ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഐഡിഎഫ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും തന്ത്രപ്രധാനമായ അതിര്‍ത്തി ഇസ്രായേലിനും ലെബനനും ഇടയിലാണ്. കഴിഞ്ഞ എട്ടുമാസമായി നിരന്തരം പ്രക്ഷുബ്ദമേഖലയാണ് ഇവിടെ. ഹമാസ് ഹിസ്ബുള്ള തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിനോടൊപ്പം ബന്ദി മോചനവും ഒക്‌ടോബര്‍ ആദ്യം യുദ്ധം ആരംഭിച്ചതിനുശേഷം വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ 90,000 ഇസ്രായേലികളെ തിരികെ കൊണ്ടുവരിക എന്നതുമാണ് ലക്ഷ്യമെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നു.

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ഹിസ്ബുള്ളയ്ക്ക് സഹായം നല്‍കുന്നത് . ലെബനനെതിരെ ഇസ്രായേല്‍ നടത്തുന്ന ഏത് സൈനിക നടപടിയെയും നേരിടുക എന്നതില്‍ ഹമാസ്, ഹിസ്ബുള്ള, ഹൂത്തികള്‍ കൂട്ടുകെട്ട് പ്രതിജ്ഞാബദ്ധമാണ് . ഇറാനും സിറിയയും ഹമാസും ചേര്‍ന്നുള്ള സഖ്യം ഇസ്രായേലിനെതിരെ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' തീര്‍ക്കുമ്പോള്‍ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം മിഡില്‍ ഈസ്റ്റില്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളെ ഈ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. ഇറാഖിലെ ഷിയാ മിലിഷ്യകളും യെമനിലെ ഹൂത്തി സേനയും പോലെ മേഖലയിലെ ഇറാന്റെ പിന്തുണയുള്ള മറ്റ് സേനകളുമായും ഹിസ്ബുള്ള സഖ്യത്തിലാണ്. ഒക്ടോബര്‍ 7 മുതല്‍ , ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ സാനിധ്യവും സജീവമാക്കി.

വര്‍ഷങ്ങളോളം, ലെബനന്റെ തെക്കന്‍ ഭാഗം ഒരു ബഫര്‍ സോണായി ഇസ്രായേല്‍ കൈവശപ്പെടുത്തിയിരുന്നതാണ് . ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982 ല്‍ സ്ഥാപിതമായ ഹിസ്ബുള്ളയുടെ പ്രാഥമിക ലക്ഷ്യം തെക്കന്‍ ലെബനനിലെ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു. 2000 ല്‍ അത് നേടുകയും ചെയ്തു. ഇറാനിയന്‍ പിന്തുണയുള്ള വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും ഒരു ശേഖരത്തിന്റെ ഭാഗമാണ് ഷിയാ മുസ്‌ലിം ഹിസ്ബുള്ള. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തിന്റെ ബ്രാന്‍ഡ് വളര്‍ത്താനുള്ള മാര്‍ഗമായി ഇറാന്‍ പിന്തുണയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത ആദ്യത്തെ ഗ്രൂപ്പാണിത്. 25,000ലധികം മുഴുവന്‍ സമയ പോരാളികളും ഏകദേശം 30,000 റിസര്‍വിസ്റ്റുകളും (ജെയ്ന്‍ 2017) 800 മില്യണ്‍ ഡോളറില്‍ കൂടുതലുള്ള സൈനിക ബജറ്റുള്ള കേഡര്‍ ശക്തിയുള്ള ലെബനനിലെ ദേശീയ സൈന്യത്തേക്കാള്‍ വളരെ ഉയര്‍ന്ന ശക്തിയായി ഇത് പരക്കെ കണക്കാക്കപ്പെടുന്നു. ഹിസ്ബുള്ള ഒരു പ്രാദേശിക ശക്തിയായി വളര്‍ന്നതോടെ അതിന്റെ സ്വാധീനം സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.

ഇസ്രായേല്‍ തങ്ങളുടെ ശ്രദ്ധ മുഴുവനും ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതില്‍ കേന്ദ്രീകരിച്ചതിനാല്‍ ആണ് തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് ഉള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റത്തിന്റെ സൂചനകള്‍ ഇസ്രായേല്‍ സൈന്യത്തിനു ലഭിക്കാതെ പോയതും. തന്റെ ഗ്രൂപ്പിന് പുതിയ ആയുധങ്ങളും കഴിവുകളും ഉണ്ടെന്ന് ഹിസ്ബുള്ള സ്ഥാപക നേതാവ് ഹസന്‍ നസ്‌റല്ല കഴിഞ്ഞ ആഴ്ച ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1960 ല്‍ ബെയ്‌റൂട്ട് പ്രാന്തപ്രദേശമായ ബൂര്‍ജ് ഹമ്മൂദിലെ ഒരു ദരിദ്ര ഷിയ കുടുംബത്തില്‍ ജനിച്ച നസ്‌റല്ല, പിന്നീട് തെക്കന്‍ ലെബനനിലേക്ക് കുടിയേറി. പിന്നീട് ദൈവശാസ്ത്രം പഠിക്കുകയും ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക സംഘടനയായ അമല്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. തന്റെ മുന്‍ഗാമി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 1992 ല്‍ ഹിസ്ബുള്ളയുടെ നേതാവായി. ഇസ്രയേലിനെ ഭയന്ന് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന നസ്‌റല്ല അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ് പ്രസംഗങ്ങള്‍ തയ്യാറാക്കി പുറത്തുവിടുന്നത്. എന്ത് വില കൊടുത്തും നസ്‌റല്ലയെ ഒളിത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends