Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം,യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു

01 JULY 2024 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

ഗാസയുടെ ഉള്‍ഭാഗങ്ങളിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കറുകള്‍. ബങ്കറുകളില്‍ നിന്ന് യുദ്ധത്തിന് പുറത്തേക്ക് ഇരച്ചിറങ്ങുന്ന ഹമാസുകളെ കൂറ്റന്‍ ടാങ്കുകള്‍ ചതച്ചരയ്ക്കുന്നു. ടണലുകളില്‍ നിന്ന് കൂട്ടനിലവിളി ഉയരുകയാണ്. ഹമാസിനെ വലയ്ക്കുന്ന പ്രധാന പ്രതിസന്ധി ഇവരുടെ പക്കല്‍ ആയുധശേഷിയും ആള്‍ബലവും കുറയുന്നു എന്നതാണ്. ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള എല്ലാ വഴികളും ഐഡിഎഫ് അടയ്ക്കുന്നു. ഈജിപ്ത് അതിര്‍ത്തി വഴി തുരങ്ങള്‍ ഉണ്ടാക്കി ആയുധങ്ങള്‍ എത്തിച്ചപ്പോള്‍ റഫ വളഞ്ഞ് ചെങ്കീരിപ്പട തുരങ്കങ്ങള്‍ നശിപ്പിച്ചു. ഇസ്രയേല്‍ ടാങ്കുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ശേഷിയുള്ള ആയുധം ഹമാസിന്റെ പക്കല്‍ ഇപ്പോള്‍ ഇല്ല. യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു.

തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കി. ഇവിടങ്ങളില്‍ ഷെല്ലാക്രമണങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. റഫയിലെ ഷബൂര പട്ടണത്തില്‍ കുട്ടികളടക്കം ഒരു വീട്ടിലെ 6 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു. കഴിഞ്ഞ മാസമാദ്യം യുദ്ധം അവസാനിപ്പിക്കാനായി യുഎസ് നേതൃത്വത്തില്‍ ആരംഭിച്ച മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ട നിലയിലാണ്. താല്‍ക്കാലിക വെടിനിര്‍ത്തലാവാമെങ്കിലും 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണു ഇസ്രയേല്‍ നിലപാട്.

ഹമാസുകള്‍ പതിയിരിക്കുന്ന താവളങ്ങള്‍ കണ്ടെത്തി ആക്രമിക്കുകയാണ് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ഒരേസമയം, കരമാര്‍ഗവും വ്യോമമാര്‍ഗവും ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസുകളെല്ലാം സുരക്ഷിതമായി ബങ്കറിനുള്ളില്‍ പതിയിരിക്കുകയാണ്. ഈ മേഖലകള്‍ക്ക് ചുറ്റും വട്ടംകറങ്ങുകയാണ് ഇസ്രയേല്‍ ടാങ്കുകള്‍. ഒരുതരത്തിലും ഹമാസുകളെ ബങ്കര്‍ യുദ്ധം നടത്താന്‍ അനുവദിക്കാതെ പരമാവധി എല്ലാവരേയും പുറത്തുചാടിക്കനാണ് നീക്കം.

ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഒരു അവസരമായ് കണ്ടിരിക്കുകയാണ് ഹമാസ്. ഇസ്രയേല്‍ സൈന്യത്തിന്റെ ശ്രദ്ധ ഹിസ്ബുള്ളയ്ക്ക് നേരെ തിരിയുന്ന സമയത്ത് ഗാസയിലേക്ക് ആയുധങ്ങല്‍ എത്തിക്കാന്‍ പ്ലാന്‍. എന്നാല്‍ ഒരേ സമയം ഇരുകൂട്ടരോടും പൊരുതി ഹമാസിന്‍രെ പ്ലാന്‍ പൊളിച്ച് ജൂതപ്പട. അതേ സമയം ഹിസ്ബുള്ളക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി. ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരേ ഇസ്രയേല്‍ ആയുധം എടുത്താന്‍ വന്‍ തിരിച്ചടി നേരിടും. അങ്ങനെയുണ്ടായാല്‍ ഇസ്രയേലിനെ തുടച്ചുനീക്കുന്ന യുദ്ധമായിരിക്കും ഉണ്ടാവുകയെന്ന് ഇറാന്റെ യുഎന്‍ നയതന്ത്രകാര്യാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെല്ലാം ഇസ്രയേലിനെതിരേ യുദ്ധത്തില്‍ ചേരുമെന്നും ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ലബനന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തയത്. തെക്കന്‍ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ടു മലകള്‍ക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് ലബനന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ ബെക്കയിലെ സോഹ്മോറില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇസ്രായേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതോടെ ലബനാന്‍ യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയ്ക്ക് പിന്നാലെ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഇതിനിടെ ഇസ്രയേല്‍ ഗസയില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യു.എസ് നിയമനിര്‍മാതാക്കള്‍. ഇസ്രയേല്‍-പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടാനുള്ള യു.എസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ വോട്ട് ചെയ്തു. 62 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക് അംഗങ്ങളുമാണ് കണക്കുകള്‍ പുറത്ത് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തത്. ഗസയിലെ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര ബജറ്റ് ഫണ്ടുകള്‍ ലഭിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ സ്ഥിതിവിവര കണക്കുകള്‍ ജനപ്രതിനിധി സഭ നിരാകരിച്ചു. പലസ്തീന് അന്താരാഷ്ട്ര ഫണ്ടുകള്‍ നല്‍കുന്ന കാര്യത്തില്‍ യു.എസ് ജനപ്രതിനിധി സഭ അനുകൂല തീരുമാനമെടുത്താല്‍ ഗസ ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച കണക്കുകളും സഭ അംഗീകരിക്കേണ്ടതായി വരും.

ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാണ്ട് 37765 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 86429 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഗസയിലെ ആരോഗ്യ മന്ത്രാലയം മുന്നോട്ടു വെച്ച കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ലഭിച്ച കണക്കുകളില്‍ പെടാത്ത മരണങ്ങള്‍ ഇനിയുമുണ്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിലും മറ്റുമായി മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതിനാല്‍ കണക്കെടുപ്പ് ബുദ്ധിമുട്ടാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ വോട്ടെടുപ്പിനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണെന്ന് പല നിരീക്ഷകരും വിമര്‍ശിച്ചു.

സഭയിലുണ്ടായിരുന്ന പലസ്തീന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റഷീദ തലൈബ് വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ തന്റെ പ്രതിഷേധം അറിയിച്ചു. '1948 മുതല്‍ പലസ്തീനികള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ നടക്കുകയും ഇസ്രയേലിനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ ഈ ചേമ്പറില്‍ പോലും അത് ഇപ്പോള്‍ നടക്കുന്നുവെന്നത് ദുഖകരമാണ്. ഇത്തരം വോട്ടെടുപ്പ് നടത്തുന്നത് തന്നെ ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടിയാണ്. ഗസയില്‍ ഓരോ മണിക്കൂറിലും ആറ് കുട്ടികള്‍ വീതം കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ ഈ വസ്തുത മറന്നുകൊണ്ട് പലസ്തീനികളെ സ്വന്തം ജനങ്ങളുടെ മരണസംഖ്യ പുറത്ത് വിടാന്‍ പോലും എന്റെ സഹപ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം,' അവര്‍ പറഞ്ഞു. അതോടൊപ്പം യു.എസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളെ പലസ്തീന്‍ വിരുദ്ധര്‍ എന്ന് വിളിച്ച് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (6 minutes ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (15 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (22 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (25 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (30 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (38 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

Malayali Vartha Recommends