യൂറോപ്യന്‍ നഗരങ്ങളില്‍ മുംബൈ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്

യൂറോപ്പിലെങ്ങും മുംബൈ സ്‌റ്റൈല്‍ ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടന പദ്ധതിയിടുന്നതായി യൂറോപോള്‍ പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ നവംബറിലെ പാരിസ് ആക്രമണത്തെത്തുടര്‍ന്നു പുതിയ ആക്രമണ ശൈലിയാണ് ഐഎസ് ഭീകരര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതു ആഗോളതലത്തില്‍ വന്‍തോതില്‍ ഭീകരാക്രമണം നടത്താന്‍ വേണ്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. യൂറോപ്പിനെ കേന്ദ്രീകരിച്ചാണിത്, യൂറോപ്യന്‍ യൂണിയന്‍ പൊലീസ് ഏജന്‍സി മേധാവി റോബ് വെയ്ന്റൈറ്റ് മാധ്യമങ്ങളോട് അറിയിച്ചു.
ഭീകരസംഘടനയുടെ പ്രവര്‍ത്തനം എങ്ങനെ എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പങ്കുവയ്ക്കുകയായിരുന്നു വെയ്ന്റൈറ്റ്. ഭീകരപ്രവര്‍ത്തനവും മറ്റു കുറ്റങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തണം. ഇവ പങ്കുവയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കൂടുതല്‍ ആക്രമണത്തിന് ഐഎസ് കോപ്പുകൂട്ടുകയാണ്. മുംബൈ സ്‌റ്റൈല്‍ ആക്രമണവും അവര്‍ പദ്ധതിയിടുന്നു, വെയ്ന്റൈറ്റ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha