Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിനോട് പകരം വീട്ടാൻ ഇറാൻ...തിരിച്ചടിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടു...ഈ നടപടി ശക്തമായ പ്രതികാര നടപടിക്ക് കളമൊരുക്കിയിരിക്കുകയാണ്...

01 AUGUST 2024 01:57 PM IST
മലയാളി വാര്‍ത്ത

ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിനോട് പകരം വീട്ടാൻ ഇറാൻ. ഇസ്രായാലിനെതിരെ തിരിച്ചടിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ബുധനാഴ്ച രാവിലെ ചേർന്ന ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ നിർദ്ദേശം.ഹനിയയുടെ കൊലപാതകത്തിൽ ഇസ്രായേലിന് മറുപടി നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഖമേനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഞങ്ങളുടെ അതിഥിയേണ് അദ്ദേഹം താമസിച്ച വീട്ടിൽ വെച്ച് വകവരുത്തിയത്. ഈ നടപടി ശക്തമായ പ്രതികാര നടപടിക്ക് കളമൊരുക്കിയിരിക്കുകയാണ് എന്നാണ് ഖമേനി പറഞ്ഞത്.

 

കഴിഞ്ഞ ദിവസമാണ് ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ ഹനിയ കൊല്ലപ്പെട്ടത്. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ അതിക്രമിച്ച് കയറിയാണ് കൊല നടത്തിയത്. സംഭവത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇതുവരെ ഇസ്രായേൽ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.ഇതാദ്യമായല്ല ശത്രുപക്ഷത്തുള്ള നേതാക്കളെ മറ്റൊരു രാജ്യത്ത് വെച്ച് ഇസ്രായേൽ വകവരുത്തുന്നത്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെയുള്ള നിരവധി പേരെ ഇത്തരത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഹമാസ് തലവനെ തങ്ങളുടെ നാട്ടിൽ വെച്ച് ഇസ്രായേൽ ഇല്ലാതാക്കിയത് അക്ഷരാർത്ഥത്തിൽ ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്.
2019 ന് ശേഷം 15 തവണയെങ്കിലും ഹനിയ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. ഇറാൻ ഭൂമി സുരക്ഷിതമാണെന്ന ഹമാസ് കണക്ക്കൂട്ടലാണ് ഹനിയയുടെ കൊലപാതകത്തോടെ ഇല്ലാതായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ എംബിസി ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഇസ്രായേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരിക്കാം ഇറാനിൽ വെച്ച് തന്നെ ഹമാസ് തലവനെ ഇസ്രായേൽ ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ഭൂമിയും സുരക്ഷിതമല്ലെന്നാണ് ആക്രമണത്തോടെ ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഇനിയുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ ഏതറ്റം വരെ പോകുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.'ഇറാൻ എത്ര ശക്തമായി പ്രതികരിക്കുമെന്നോ വീണ്ടും ആക്രമണം നടത്തുമോ എന്നോ ഇപ്പോൾ വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപമുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം ഇറാൻ ആലോചിക്കുന്നുണ്ട്', ഇറാനിൽ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമൻ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെ സഖ്യസേനകളുമായി ചേർന്ന് ഏകോപിത ആക്രമണവും പരിഗണനയിൽ ഉണ്ട്.ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനായി ഖമേനി സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

 

ആക്രമണം നടത്താനും ഇസ്രായേലോ അമേരിക്കയോ ഇറാനെ ആക്രമിക്കുകയോ ചെയ്താലോ പ്രതിരോധത്തിനുമുള്ള പദ്ധതികൾ തയ്യാറാക്കാൻ റെവല്യൂഷണറി ഗാർഡുകളുടെയും സൈന്യത്തിൻ്റെയും മേധാവികൾക്ക് ഖമേനി നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് ഹനിയ. ഗസ്സയില്‍ ഈ രീതിയില്‍ മതം കലര്‍ത്തി, ചാവേറുകളെ സൃഷ്ടിക്കുകയും, ജൂതസമൂഹത്തെ മുച്ചുടും മുടിക്കുമെന്ന് പ്രതിജ്ഞയെടുത്തയാളുമാണ് ഹനിയ. കഴിഞ്ഞ സെപ്റ്റംമ്പറിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെയടക്കം തലച്ചോറുകളിലൊന്നായി അവര്‍ കാണുന്നത്, ഇസ്മായില്‍ ഹനിയയെ കൂടിയാണ്.

 

ശതകോടീശ്വരന്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ഇസ്ലാമിക സംഘടന ഇപ്പോള്‍ ഹമാസാണ്. ഇസ്രയേലിന്റെ കൊടിയ ആക്രമണത്തില്‍ വിറങ്ങലിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ, ഗസ്സക്കാര്‍ ദുരിത ജീവിതം നയിക്കുമ്പോള്‍, അവരുടെ മൃതദേഹങ്ങള്‍ ‘വിറ്റ്’ കോടീശ്വരരായ ഹമാസ് നേതാക്കള്‍ സുഖജീവിതം നയിക്കയാണെന്നാണ്, വേള്‍ഡ് ടുഡെ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഹനിയക്ക് 13 മക്കളുണ്ട്. ഇവരില്‍ ഭുരിഭാഗവും ഖത്തറില്‍ സുഖജീവിതമാണ് നയിക്കുന്നത്.ഗസ്സയിലെ കുട്ടികളെ ചാവേറാക്കി മാറ്റുന്നതിലും, രക്തസാക്ഷികളുടെ കുടുംബത്തിന് പെന്‍ഷന്‍ അനുവദിക്കുകയും അടക്ക ചെയ്ത്്,ഗസ്സയിലെ ‘ചാവേര്‍ വ്യവസായത്തിന്’ അടിത്തറിയിട്ടത് ഹനിയയാണ്.

 

കുട്ടികളുടെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയും, മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ആഗോളവ്യാപകമായി വില്‍പ്പന നടത്തിയുമാണ് ഹനിയ കോടീശ്വരനായത്. ഇപ്പോള്‍ വാളെടുത്തവന്‍ വാളാല്‍ തന്നെ കൊല്ലപ്പെട്ടു.ഹനിയ പിറന്നുവീണതുതന്നെ രക്തത്തിന്റെ നടുവിലാണ്. ഈജിപ്ഷ്യന്‍ അധിനിവേശ ഗസ്സ മുനമ്പിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹനിയയുടെ ജനനം. 1948-ല്‍ ഇസ്രയേല്‍ പിറന്നുവീണപ്പോള്‍, അറബ് മണ്ണില്‍ ജൂതരാഷ്ട്രം അനുവദിക്കില്ലെന്ന് പറഞ്ഞ്, നാലുപാടുനിന്നും മുസ്ലിം രാഷ്ട്രങ്ങള്‍ ആക്രമിക്കയായിരുന്നു. ഈ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍, ഇസ്രയേലിലെ അഷ്‌കെലോണില്‍ നിന്ന് പലായനം ചെയ്യപ്പെട്ടടവരാണ് ഹനിയുടെ മതാപിതാക്കള്‍. കുട്ടിക്കാലത്തുതന്നെ തന്നെ ജൂത വിരോധവും ഇസ്രയേല്‍ വിരോധവും അയാള്‍ക്ക് ആവശ്യത്തിലേറെ കിട്ടി.

അന്നത്തെ ഹമാസിന്റെ ആത്മീയ നേതാവായ യാസീനുമായുള്ള ബന്ധമാണ് ഇസ്മായില്‍ ഹനിയയയെ വളര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹം ഫലസ്തീന്‍ അഥോറിറ്റിയുടെ പ്രതിനിധിയായിമായി. ഹമാസിലെ രണ്ടാമാനായി അദ്ദേഹം വളര്‍ന്നു. 2003-ല്‍ ജറുസലേമില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിന്റെ സൂത്രധാരന്‍ ഹനിയ ആണെന്ന് കരുതുന്നു.ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ ഹനിയക്ക് പരിക്കേറ്റിരുന്നു. 2005 ഡിസംബറില്‍, ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി.ആഗോള വ്യാപകമായി ഹമാസിന്റെ ഫണ്ട് റെയസര്‍ എന്ന രീതിയിലാണ് ഹനിയ അറിയപ്പെട്ടത്. ഇറാന്‍ പരമോന്നത നേതാവ് അലി ഖുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. 2007 ജൂണ്‍ 14 ന്, ഗസ്സ യുദ്ധത്തിനിടയില്‍ , പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏകീകൃത ഗവണ്‍മെന്റിനെ പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

 

ഹനിയയെ പുറത്താക്കി അബ്ബാസ് ഭരണം തുടര്‍ന്നു.ഇതോടെ നാട്ടിലേക്ക് പ്രവേശനം ഇല്ലാതായ ഹനിയ, ഖത്തറിലേക്ക് കൂടുമാറി. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ സാമ്പത്തിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ഖത്തറില്‍വച്ചാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനവും. ദോഹയില്‍ ഹനിയക്ക് സ്വന്തമായി ഓഫീസുമുണ്ട്. ഇവിടെനിന്നാണ് അദ്ദേഹം ഹമാസിനുവേണ്ടി ലോകവ്യാപകമായി ഫണ്ട് പിരിക്കുന്നത്. പിന്നീട് അദ്ദേഹം ഹമാസ് പോളിറ്റ് ബ്യൂറോ തലവനായി. ഇക്കാലത്ത് ഹമാസ് നടത്തിയ മിക്ക ഓപ്പറേഷനുകളുടെയും ബുദ്ധി കേന്ദ്രം ഹനിയയായിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ നമ്പര്‍ വണ്‍ ആണ് ഇയാള്‍. എന്നിട്ടും ലോകം മുഴുവന്‍ യാത്ര ചെയ്യുന്നു. പല നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. മൊസാദിന്റെ ആക്രമണങ്ങളില്‍നിന്ന് ഭാഗ്യത്തിനാണ് പലപ്പോഴും ഹനിയ രക്ഷപ്പെടാറുള്ളത്. ലോകം മുഴുവൻ ഭയത്തോടെ ഉറ്റു നോക്കുകയാണ് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍  (2 minutes ago)

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ  (9 minutes ago)

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!  (10 minutes ago)

പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്; പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മുഖ്യമന്ത്രി മാറ്റിയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (12 minutes ago)

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (1 hour ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (2 hours ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (2 hours ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (2 hours ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

Malayali Vartha Recommends