വീണ്ടുമൊരു ലോക മഹായുദ്ധം...ഇസ്രയേലിന്റെ എ ഐ യുദ്ധത്തിൽ വിറച്ച് ലോകം..ഒരു നിമിഷം കൊണ്ട് ഹമാസിനെ കണ്ടെത്തും തീർക്കും...അടുത്ത ലക്ഷ്യം ഇറാന്റെ ആണവ കേന്ദ്രങ്ങളോ...?കരുതലോടെ നീക്കം..
റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം തുടങ്ങിയപ്പോൾത്തന്നെ വീണ്ടുമൊരു ലോക മഹായുദ്ധം ഉണ്ടാവും എന്ന ഭീതി ഉയർന്നിരുന്നു. ഇസ്രയേൽ-പാലസ്തീൻ യുദ്ധം തുടങ്ങിയതോടെ അത് ഇരട്ടിച്ചു. എന്നാലിപ്പോൾ ഇറാൻ ഇസ്രയേലിലും തിരിച്ചും ആക്രമണം നടത്തിയതോടെ അക്കാര്യം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ലോകം. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ സർവ നാശമായിരിക്കും ഫലം.ആയുധങ്ങളുടെ കാര്യത്തിൽ ഇസ്രയേലിനെ വെല്ലാൻ ശത്രു രാജ്യങ്ങൾക്ക് ആവില്ല . അമേരിക്ക കൂടി ഇസ്രായേലിനു പൂർണ പിൻതുണ നൽകുമ്പോൾ ഇസ്രയേലിന്റെ കയ്യിലെ ആയുധങ്ങളുടെ കരുത്ത് കണ്ട് ശത്രുക്കളുടെ മുട്ടിടിക്കുകയാണ്. ഏപ്രിൽ 13-ന് ഇസ്റാഈലിനെതിരെ ഇറാൻ നടത്തിയ ആദ്യ നേരിട്ടുള്ള ആക്രമണത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് ഇസ്രായേൽ നേതാക്കൾ ആലോചിക്കുമ്പോൾ അവരുടെ വ്യോമ പ്രതിരോധ ശേഷിയിൽ ആണ് അവർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങളിൽ വ്യോമ പ്രതിരോധ ശേഷിയിൽ മുൻതൂക്കം ഉള്ളവർക്കാണ് മേൽക്കൈ.എന്നാൽ ഇസ്രയേലിന്റെ പുത്തൻ ആയുധങ്ങൾക്ക് മുൻപിൽ പിടിച്ചു നില്ക്കാൻ ഹമാസിനെ കൊണ്ട് സാധിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ . കഴിഞ്ഞ ദിവസം ഗാസ സിറ്റിയിൽ ഇസ്രായേൽ സ്കൂളിൽ ബോംബിട്ടു എന്നും 100 പേർ കൊല്ലപ്പെട്ടു എന്നതും ലോകം മുഴുവൻ ഇപ്പോൾ ചുറ്റി നടക്കുന്ന വാർത്തക്കെതിരേ രേഖകൾ പുറത്ത് വിട്ടിരിക്കുകയാണ് ഇസ്രായേൽ.അവിടെ കൂട്ടമായി ഇല്ലാതാക്കിയ ഹമാസിന്റെ നേതാക്കളുടെ ചിത്രവും പേരും അടക്കം ഇപ്പോൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടിരിക്കുകയാണ് അത് ഒരു സ്കൂൾ കെട്ടിടം ആയിരുന്നു. എന്നാൽ ആ സ്കൂളിനുള്ളിൽ കമാന്റ് ഹമാസിന്റെ പുതിയ റിക്രൂട്ടിങ്ങ് കേന്ദ്രവും പരിശീലന കേന്ദ്രവും ആയിരുന്നു എന്നുള്ളതാണ് ഇസ്രയേലിനെ അത് ബോംബിട്ട് തകരാനിടക്കിയ കാരണം .
ഹമാസിന്റെ നിലവിലെ ഗാസയിൽ ഉള്ള ഏറ്റവും വലിയ കമാന്റ് സെന്റർ ആയിരുന്നു എന്നും തെളിവ് നിരത്തിയാണ് ഇസ്രായേൽ ലോകം മുഴുവൻ കറങ്ങി നടക്കുന്ന പച്ച നുണ വാർത്തകളേ തകർത്തത്. കാരണം ഇസ്രായേൽ ഇപ്പോൾ സ്കൂൾ ആക്രമിച്ചതിന്റെ പേരിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നും പഴി കേൾക്കുകയാണ് ആ സാഹചര്യത്തിലാണ് തെളിവ് സഹിതം എല്ലാം പുറത്തു വിട്ടിരിക്കുന്നത്. ഗാസ സിറ്റിയിലെ തബയിൻ സ്‌കൂളിലെ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് കമാൻഡ് റൂമിന് നേരെ ശനിയാഴ്ച രാവിലെ യാണ് വ്യ്മാക്രമണം നടത്തിയത്. മുമ്പ് പറഞ്ഞത് പോലെ ഈ സ്കൂളിനു വെളിയിലൂടെ തോക്ക് ധാരികൾ നീങ്ങുന്നത് വീഡിയോയിൽ ഇസ്രായേൽ പങ്കുവയ്ച്ചു. സ്കൂളിനു അകത്തേക്കും പുറത്തേക്കും തോക്ക് ധാരികൾ കയറുന്നു ഇറങ്ങുന്നു. ഇത് ഇസ്രായേൽ സൈന്യത്തിന്റെ AI ടെക്നോളജി സംവിധാനം കണ്ടെത്തി. തുടർന്ന് മിന്നൽ വേഗത്തിൽ അവിടെക്ക് കുതിച്ചെത്തി ബോംബ് ഇടുകയായിരുന്നു.ലോകത്ത് എ ഐ സംവിധാനം ഉപയോഗിച്ച് ആദ്യമായി ഒരു യുദ്ധം നടത്തുന്നതും യഹൂദരാണ്.
ഇസ്രായേലിൽ നടന്ന വ്യോമാക്രമണങ്ങൾക്ക് എല്ലാം നേതൃത്വവും ലക്ഷ്യ സ്ഥാനവും പറഞ്ഞ് കൊടുക്കുന്നത് എ ഐ ടെക്നോളജി ആണ്. AI ടെക്നോളജി ഇപ്പോൾ ലോകവ്യാപകമായി പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് കൊണ്ട് ഇരിക്കുകയാണ് . അത് തന്നെ യുദ്ധത്തിലും പയറ്റിയിരിക്കുകയാണ് ഇസ്രായേൽ. യുദ്ധത്തിൽ എ ഐ ഉപയോഗിച്ചാൽ ഏത് കെട്ടിടത്തിന്റെ അകത്ത് തോക്കുകൾ ഉണ്ടോ അത് കണ്ടെത്തും. തോക്കുകളുമായി ഏതൊക്കെ സ്ഥലത്ത് റോഡിലും കാറിലും ആരേലും നടക്കുന്നുണ്ടോ അത് എ ഐ കണ്ടെത്തും… വിമാനത്തിൽ നിന്നാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. എ ഐ ഉപയോഗിച്ചതിനാൽ മാത്രമാണ് ഹമാസിനെ തിരഞ്ഞ് പിടിക്കാനും സിവിലിയന്മാരേ കൂടുതലായി അപകടപെടുത്താതിരുന്നതും എന്ന് ഇസ്രായേൽ പറയുന്നു. എ ഐ ഉപയോഗിച്ചതിനാൽ അനേകം സിവിലിയന്മാർ സൈനീക രോക്ഷത്തിൽ നിന്നും രക്ഷപെട്ടു. അതിനാലാണ് ഇസ്രായേൽ തുടരെ മുന്നറിയിപ്പ് നല്കുന്നത്…
ആരും തോക്ക് കൈവശം വയ്ക്കുകയോ തോക്ക് സൂക്ഷിക്കുകയോ ചെയ്യരുത്. അത് കണ്ടെത്തും. ഏത് കെട്ടിടത്തിന്റെ ഉള്ളിൽ ആണേലും അത് കണ്ടെത്തും.അവിടെ ബോംബ് വീഴും. ചുരുക്കത്തിൽ ഓരോ ബോംബിങ്ങിനും പിന്നിൽ എ ഐ ടെക്നോജ്ജി ഉണ്ട്. ഇസ്രയേലിന്റെ പുതുപുത്തൻ ടെക്നോളജിയിൽ ഹമാസും ഹിസ്ബുല്ലയും ഇറാനും എല്ലാം വിറച്ചിരിക്കുകയാണ്. കാരണം രക്ഷപ്പെടണം എന്ന് ചിന്തിക്കുമ്പോഴേക്കും ബോംബ് അവിടെ വീണിരിക്കും.ഹനിയ്യയുടെ മരണത്തിന് ശേഷം അധികാരം ഏറ്റെടുത്ത യഹിയ സിൻവറിന്റെ തലയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ഇസ്രായേൽ പുതിയ യുദ്ധ തന്ത്രങ്ങൾ പയറ്റുന്നത്. എന്നാൽ ഇറാനും ഒട്ടും മോശമല്ല. മതാധിഷ്ടിത ഭരണത്തിലൂന്നി മുന്നോട്ടുപോകുന്ന ഇറാനെ ഇസ്രയേലും ലോകവും ഇത്രയധികം ഭയക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവർ ഏറെയുണ്ട്. മറ്റേതുരാജ്യത്തെക്കാൾ ശരിക്കും ഭയക്കേണ്ടത് ഇറാനെയാണെന്നാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിയൻ വ്യോമസേനയിൽ 37,000 ഉദ്യോഗസ്ഥരുണ്ട്,
എന്നാൽ പതിറ്റാണ്ടുകളുടെ അന്താരാഷ്ട്ര ഉപരോധങ്ങൾ രാജ്യത്തെ ഏറ്റവും പുതിയ ഹൈ-ടെക് സൈനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ഏറെക്കുറെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് ലണ്ടനിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) വ്യക്തമാക്കുന്നു.1979-ലെ ഇറാനിയൻ വിപ്ലവത്തിന് മുമ്പ് സ്വന്തമാക്കിയ റഷ്യൻ ജെറ്റുകളും പഴയ ചില യുഎസ് മോഡലുകളും ഉൾപ്പെടെ ഏതാനും ഡസൻ സ്ട്രൈക്ക് വിമാനങ്ങൾ മാത്രമേ വ്യോമസേനയുടെ പക്കലുള്ളൂ എന്നാണ് റിപ്പോർട്ട് .ഒമ്പത് എഫ്-4, എഫ്-5 യുദ്ധവിമാനങ്ങൾ, റഷ്യൻ നിർമ്മിത സുഖോയ്-24 ജെറ്റുകളുടെ ഒരു സ്ക്വാഡ്രൺ, മിഗ്-29, എഫ്7, എഫ്14 വിമാനങ്ങൾ എന്നിവ ടെഹ്‌റാനിൽ ഉണ്ടെന്ന് ഐഐഎസ്എസ് അറിയിച്ചു. ലക്ഷ്യത്തിലേക്ക് പറക്കാനും പൊട്ടിത്തെറിക്കാനുമായി നിരവധി പൈലറ്റില്ലാ വിമാനങ്ങളും ഇറാനികളുടെ പക്കലുണ്ട്.
ഇത്തരം ഡ്രോൺ ശേഖരം ആയിരക്കണക്കിന് എണ്ണമുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. കൂടാതെ, ഇറാൻ്റെ പക്കൽ 3,500-ലധികം ഭൂതല മിസൈലുകളുണ്ടെന്നും അവയിൽ ചിലത് അര ടൺ പോർമുനകൾ വഹിക്കുമെന്നും വിദഗ്ധർ പറയുന്നു പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിൽ എത്രയെണ്ണം ഇസ്രായേലിൽ എത്താൻ മാത്രം പവർ ഉള്ളതാണെന്ന് വ്യക്തമല്ല.ഇസ്രയേലിന്റെ ഏത് ആക്രമണത്തെയും നേരിടാൻ സുഖോയ്-24 വിമാനങ്ങൾ മികച്ച തയ്യാറെടുപ്പിലാണെന്ന് ഇറാൻ്റെ വ്യോമസേനാ കമാൻഡർ അമീർ വഹേദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാൽ 1960-കളിൽ ആദ്യമായി വികസിപ്പിച്ച സുഖോയ്-24 ജെറ്റുകളെ ഇറാൻ ആശ്രയിക്കുന്നത് അതിൻ്റെ വ്യോമസേനയുടെ ബലഹീനതയാണ് വ്യക്തമാക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതിരോധത്തിനായി, ഇറാൻ ആശ്രയിക്കുന്നത് റഷ്യ ആഭ്യന്തരമായി നിർമ്മിച്ച ഭൂതല-വിമാന മിസൈൽ, വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മിശ്രിതത്തെയാണ്.ആഭ്യന്തരമായി നിർമ്മിച്ച ബാവർ-373 ഉപരിതല- ആകാശ മിസൈൽ പ്ലാറ്റ്‌ഫോമും , റാഡ് പ്രതിരോധ സംവിധാനങ്ങളും ഇറാനിലുണ്ട്. ഐഐഎസ്എസിലെ ഗവേഷകനായ ഫാബിയൻ ഹിൻസ് പറഞ്ഞു: “ഇരു രാജ്യങ്ങളും തമ്മിൽ ഒരു വലിയ സംഘർഷമുണ്ടായാൽ, ഇടയ്ക്കിടെയുള്ള വിജയങ്ങളിൽ ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കും. ഇസ്രായേലിന് ഉള്ളതുപോലെ സമഗ്രമായ വ്യോമ പ്രതിരോധം അവർക്കില്ല.”നൂറുകണക്കിന് എഫ്-15, എഫ്-16, എഫ്-35 മൾട്ടി പർപ്പസ് ജെറ്റ് യുദ്ധവിമാനങ്ങളുമടക്കം അമേരിക്ക നൽകിയ വിപുലമായ വ്യോമസേനയാണ് ഇസ്രയെലിനുള്ളത്. വാരാന്ത്യത്തിൽ ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിടുന്നതിൽ പ്രധാന പങ്കു വഹിച്ചതും ഇത്തരം ഉപകരണ ശേഖരമാണ്.
എയർഫോഴ്‌സിന് ദീർഘദൂര ബോംബറുകൾ ഇല്ലെങ്കിലും പുനർനിർമ്മിച്ച ബോയിംഗ് 707 വിമാനങ്ങളുടെ ഒരു ചെറിയ കപ്പൽ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളായി പ്രവർത്തിക്കുന്നു. ഇവ ഇറാനിൽ കൃത്യമായി വലിയ പ്രഹരം ഉണ്ടാക്കാൻ ശേഷിയുള്ളതാണ്.ഡ്രോൺ സാങ്കേതികവിദ്യയിലെ കുലപതികളായ ഇസ്രായേലിന് 30 മണിക്കൂറിലധികം പറക്കാൻ ശേഷിയുള്ള ഹെറോൺ പൈലറ്റില്ലാ വിമാനങ്ങളുണ്ട്, ഇത് വിദൂര പ്രവർത്തനങ്ങൾക്ക് മതിയാകും.ഇങ്ങനെ പുറത്തറിയുന്നതും അറിയാത്തതുമായി ഇസ്രായേലിന്റെ കൈയിൽ നിരവധി വ്യോമ പ്രതിരോധ ഉപകരണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.യുദ്ധം ഒരു രാജ്യത്തെ നശിപ്പിക്കുമെന്ന സത്യം നമുക്കെല്ലാം അറിയാമെങ്കിലും. പുതിയ പുതിയ പ്രശ്നങ്ങൾക്ക് കോപ്പുകൂട്ടുമ്പോൾ ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള വ്യോമ ആയുധ ശേഖരങ്ങൾ ഇതെല്ലാം ആണ്.
https://www.facebook.com/Malayalivartha