എല്ലാവരും ഇന്ന് ഉറങ്ങാതെ കാത്തിരിക്കണം..ആകാശത്ത് ഇന്ന് ഉൽക്ക മഴ പെയ്യും.. ഓഗസ്റ്റ് 12 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് വ്യക്തമായി ദൃശ്യമാകും...
എല്ലാവരും ഇന്ന് ഉറങ്ങാതെ കാത്തിരിക്കണം . കാരണം ആകാശത്ത് ഇന്ന് ഉൽക്ക മഴ പെയ്യും...തിങ്കളാഴ്ച അർദ്ധരാത്രി മാനത്ത് ഉൽക്കാവർഷം (Perseid Meteor Shower) ദൃശ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെയാണ് പെഴ്സിയിഡിസ് ഉൽക്കാവർഷം നടക്കുന്നതെന്ന് ഗവേഷകർ അറിയിച്ചിരുന്നു. ഓഗസ്റ്റ് 12 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് വ്യക്തമായി ദൃശ്യമാകുമെന്നാണ് പുതിയ റിപ്പോർട്ട്. 2024ലെ തന്നെ ഏറ്റവും മികച്ച ഉൽക്കാവർഷമായാണ് നാസ ഇതിനെ വിലയിരുത്തുന്നത്. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ ദൃശ്യമായേക്കാം. തെളിഞ്ഞ ആകാശത്താണ് ഇത് കാണാൻ കഴിയുക.
ഗോളാർദ്ധത്തിന്റെ വടക്കൻ മേഖലയിലാണ് ഇത് ദൃശ്യമാവുക. നഗരപ്രദേശങ്ങളിലെ വെളിച്ചത്തിൽ നിന്ന് മാറി ആകാശം നിരീക്ഷിച്ചാൽ ഉൽക്കാവർഷം കാണാൻ കഴിയും. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും ഉൽക്കാവർഷം ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ കാണാമെന്നാണ് ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിക്കുന്നത്. ഷാർജയിൽ പലയിടത്തും ആകാശ നിരീക്ഷണത്തിനായി പ്രത്യേക സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഛിന്നഗ്രഹം, വാൽനക്ഷത്രം തുടങ്ങിയവ സഞ്ചരിച്ച പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം ദൃശ്യമാകുന്നത്. വാൽനക്ഷത്രം സഞ്ചരിച്ച പാതയിൽ അവയുടെ കണങ്ങൾ അവശേഷിക്കുന്നുണ്ടായിരിക്കും.
ഇതേ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോൾ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരികയും ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ് ഉൽക്കാവർഷം.വർഷം തോറും ആകാശ ആകാശവിസ്മയം തീർത്ത് എത്തുന്ന പഴ്‌സീയഡ് ഉൽക്കാവർഷം (Perseid meteor shower) കാണുന്നതിന് വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്‍റർ. ഈ അപൂർവ്വ ദൃശ്യം ആസ്വദിക്കാൻ ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്‍റർ ഒരുക്കിയ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാം.മെലീഹ മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ക്യാംപ് സൈറ്റിൽ ഈ മാസം 12-ന് വൈകിട്ട് ഏഴ് മുതൽ രാത്രി ഒന്നു വരെയാണ് പരിപാടി.
മെലീഹ മരുഭൂമിയിലെ മനോഹരമായ പശ്ചാത്തലത്തിൽ അത്യാധുനിക ടെലിസ്കോപ്പുകൾ ഉപയോഗിച്ച് വാനനിരീക്ഷണം നടത്താനുള്ള അവസരമുണ്ട്. ഉൽക്കാവർഷത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം, ക്വിസ് മത്സരങ്ങൾ, ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണൽ, ആസ്ട്രോ ഫോട്ടോഗ്രഫി പരിശീലനം തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്...
https://www.facebook.com/Malayalivartha