Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

'ഇറാൻ തെറ്റ് ചെയ്തു, അതിന് വലിയ വില കൊടുക്കേണ്ടി വരും'; തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു,സഹായത്തിന് ബ്രിട്ടനും

02 OCTOBER 2024 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലും സഖ്യകക്ഷികളും നല്‍കിയത് സമാനതകളില്ലാത്ത തിരിച്ചടി. അമേരിക്കയുടെ സൈനിക സംവിധാനങ്ങളും ഇസ്രയേലിന് തുണയായി. കൃത്യമായ നിരീക്ഷണമാണ് മിസൈലിന്റെ വരവ് ഇസ്രയേലിനെ അറിയിച്ചത്. ഇറാന്‍ മിസൈല്‍ തൊടുക്കും മുമ്പ് തന്നെ അമേരിക്ക സംഭവിക്കാന്‍ പോകുന്നത് തിരിച്ചറിഞ്ഞു. മെഡിറ്റേറിയന്‍ കടലില്‍ സജ്ജമായിരുന്ന പടക്കപ്പല്‍ പ്രതിരോധവും തുടങ്ങി. പിന്നാലെ കൂടുതല്‍ സുഹൃത്തുക്കള്‍ ഇസ്രയേലിന്റെ രക്ഷയ്‌ക്കെത്തി. ബ്രിട്ടണും അമേരിക്കയ്‌ക്കൊപ്പം ഇസ്രയേലിന് വേണ്ടി മിസൈല്‍ പ്രതിരോധം നടത്തി. അങ്ങനെ മഹാദുരന്തത്തില്‍ നിന്നും ഇസ്രയേല്‍ രക്ഷപ്പെട്ടു. അയണ്‍ ഡോമുകള്‍ ഇറാന്റെ മിസൈലുകളെ ആകാശത്തു തന്നെ ചിന്നഭിന്നമാക്കി.

 

 


ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിൻ്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേൽ എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഇപ്പോൾ സജീവമായ ചർച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഇതിന് കാരണം അമേരിക്കയുടെ കരുതലാണ്. അമേരിക്ക അതിവേഗം മിസൈല്‍ ഓപ്പറേഷന്‍ അറിഞ്ഞതാണ് ഇഥിന് കാരണം. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു.

 

 

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ മിസൈലാക്രമണം പ്രതിരോധിക്കാന്‍ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളില്‍ നിന്ന് ഒരു ഡസനോളം ഇന്റര്‍സെപ്റ്റര്‍ തൊടുത്തതായി പെന്റഗണ്‍ അറിയിച്ചു. ഇറാനില്‍ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാള്‍ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാന്‍ ഇസ്രയേലിന് നേരെ തൊടുത്തതെന്നും പെന്റഗണ്‍ പറഞ്ഞു. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടണും പ്രതിരോധത്തില്‍ ശക്തമായ പങ്കാളിയായി മാറി. ഇതാണ് ഇസ്രയേലിന് കൂടുതല്‍ കരുത്തായത്.ഇസ്രയേലിനെതിരെയുള്ള ഇറാൻറെ മിസൈലാക്രമണം പ്രതിരോധിക്കാൻ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളിൽ നിന്ന് ഒരു ഡസനോളം ഇൻറർസെപ്റ്റർ തൊടുത്തതായി പെന്റഗൺ. ഇറാനിൽ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാൾ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തതെന്നും പെന്റഗൺ പറഞ്ഞു.

ഇസ്രയേലിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തിക്തഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. “തീർച്ചയായും, ഈ ആക്രമണത്തിന് ഇറാൻ പ്രത്യാഘാതങ്ങൾ നേരിട്ടിരിക്കും. ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാൻ വിശദീകരിക്കുന്നില്ല. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇസ്രയേലുമായി ചർച്ച നടത്തും.” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ എല്ലാ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അമേരിക്ക അറിയിച്ചു. ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയില്ലെന്നും മില്ലർ പറഞ്ഞു.

‌യൂറോപ്യൻ യൂണിയനും ഇസ്രയേലിനെതിരായ ആക്രമണത്തെ അപലപിച്ചു. ‘‘ആക്രമണങ്ങളും പ്രതികാര നടപടികളും തുടരാൻ സാധ്യതയുണ്ട്. മേഖലയിലുടനീളം ഉടനടി വെടിനിർത്തൽ വേണം.’’ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ജോസഫ് ബോറൽ പറഞ്ഞു.

 

 

 

നേരത്തെ ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു. ഇതും ഇസ്രയേലിനെ തുണച്ചു. എന്നാല്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിക്കും മുമ്പ് തന്നെ തകര്‍ത്തുവെന്നതാണ് വസ്തുത. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെയും പ്രധാനകമാന്‍ഡര്‍മാരെയും വധിച്ചതിനുപിന്നാലെ ലെബനനില്‍ കരയധിനിവേശം തുടങ്ങിയ ഇസ്രയേല്‍ രാജ്യത്തുടനീളം വ്യോമാക്രമണവും ശക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇറാന്റെ ഇടപെടല്‍. ലബനനിലെ ഇസ്രയേല്‍ ഇടപെടല്‍ അതിശക്തമായി തുടരുകയും ചെയ്യുന്നുണ്ട്.

ലബനന്‍ തലസ്ഥാനമായ ബയ്‌റുട്ടിലും പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലെബനനിലും ബെകാ വാലിയിലും ചൊവ്വാഴ്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. 24 മണിക്കൂറിനിടെ 95 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു വര്‍ഷത്തോളമായി സംഘര്‍ഷത്തിലാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണം. ഇസ്രയേല്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ അതിന് തങ്ങള്‍ സജ്ജരാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ഇസ്രയേലിനെതിരായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തിക്തഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. ''തീര്‍ച്ചയായും, ഈ ആക്രമണത്തിന് ഇറാന്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടിരിക്കും. ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തും.'' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അപലപിക്കാന്‍ എല്ലാ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അമേരിക്ക അറിയിച്ചു. ആക്രമണത്തെ കുറിച്ച് അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മില്ലര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും ഇസ്രയേലിനെതിരായ ആക്രമണത്തെ അപലപിച്ചു. ''ആക്രമണങ്ങളും പ്രതികാര നടപടികളും തുടരാന്‍ സാധ്യതയുണ്ട്. മേഖലയിലുടനീളം ഉടനടി വെടിനിര്‍ത്തല്‍ വേണം.'' യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് ബോറല്‍ പറഞ്ഞു.

ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനങ്ങൾ തിരിച്ചിറക്കി സ്വിസ് എയർ. മിസൈൽ ആക്രമണം ശക്തമായത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ തിരിച്ചിറക്കി.

ലുഫ്താൻസയുടെ വിമാനങ്ങളാണ് ഫ്രാങ്ക്ഫട്ടിൽ ഇറക്കിയത്. ഇവിടെ നിന്നും ഹൈദരാബാദിലേക്കും മുംബൈയിലേക്കും പോകേണ്ട വിമാനങ്ങൾ ജർമനിയിലേക്കും തിരിച്ചുവിട്ടു. സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ യുദ്ധമേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനാണ് അധികൃതരുടെ നിർദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (15 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (18 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (29 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (33 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (37 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (2 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

Malayali Vartha Recommends