ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന...കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ..? ബന്ദികളുടെ അകമ്പടിയോടെ ജീവിതം...ഇറാന്റെ അണിയറയിൽ ആണവായുധങ്ങൾ ഒരുങ്ങുന്നു...
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അന്ത്യമില്ലാതെ യുദ്ധം നടക്കുമ്പോഴും ഉയര്ന്ന് ഒരു ചോദ്യമുണ്ട് . ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ എന്നാണ്. കഴിഞ്ഞ ദിവസം യുദ്ധം ആരംഭിച്ചിട്ട് ഒരു വര്ഷം തികഞ്ഞപ്പോഴും . ഈ തലവൻ ഒളിവിലാണ് . പക്ഷെ ഇതിനോടകം പല തലകളും ഇസ്രായേൽ എടുത്തു കഴിഞ്ഞിരുന്നു. പക്ഷെ സിവാറിനെ കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഹമാസ് തലവനായിരുന്ന ഇസ്മിയല്‍ ഹനിയയെ ഇറാനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയെ ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനത്തും എത്തി വധിച്ച ഇസ്രയേല്‍ സൈന്യത്തിനും
അവരുടെ ചാരസംഘടനയായ മൊസാദിനും എന്ത് കൊണ്ട് ഗാസയിലെ കശാപ്പുകരാന്‍ എന്നറിയപ്പെടുന്ന ക്രൂരതയുടെ പര്യായമായ യാഹ്യാ സിന്‍വറിനെ പിടികൂടാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.ഇസ്രായേൽ ഇക്കാര്യത്തിൽ മാത്രം പുറകോട്ട് പോകുന്നതിന് വ്യക്തമായ ഒരു കാരണം തീർച്ചയായും ഉണ്ടാകും . നേരത്തേ ഇയാള്‍ ഹമാസ് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചത് സിന്‍വര്‍ പെണ്‍വേഷം ധരിച്ച് ഗാസയിലെ ഏതോ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കൊപ്പം കഴിയുന്നു എന്നായിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ ഇസ്രയേല്‍ ആക്രമണത്തെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് ഇസ്രേയലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന 20 ബന്ദികളെ ചുറ്റും നിര്‍ത്തി ആണെന്നാണ്. ഏത് നിമിഷവും പൊട്ടിത്തറിക്കാന്‍ കണക്കാക്കി വലിയൊരു ഡൈനാമിറ്റ് ബാഗുമായിട്ടാണ് യാഹ്യാ സിന്‍വര്‍ ജീവിക്കുന്നത്. എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . നമ്മുക്കറിയാം ഇപ്പോഴും നൂറോളം ബന്ദികൾ ഹമാസിന്റെ തടവിലാണ് . 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറി ഹമാസ് 250 ഓളം ആളുകളെ ബന്ദികളാക്കി കൊണ്ട് പോയിരുന്നു . അതിൽ പകുതിയാളുകളെതിരിച്ചു ഏൽപിച്ചു . അതിൽ കുറെ പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു .
ഇനിയും അവരുടെ പക്കൽ ബന്ധികളുണ്ട് . ഒരുപക്ഷെ സിൻവർ അവരെയാകും തനിക്കു രക്ഷാകവചമായിട്ട് ഉപയോഗിക്കുണ്ടാവുക എന്നുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത് . 25 കിലോ ഡൈനാമിറ്റാണ് ഇയാള്‍ ഈ ബാഗില്‍ സൂക്ഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാളെ വധിക്കാന്‍ നിരവധി അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എങ്കിലും അകമ്പടിക്കായി നിര്‍ത്തിയിട്ടുള്ള ബന്ദികളുടെ ജീവനെ കരുതിയാണ് ഈ ഉദ്യമം വിജയിക്കാതെ പോയതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട വന്ന ബന്ദികളില്‍ 97 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണ ആര്‍ക്കുമില്ല.
https://www.facebook.com/Malayalivartha