ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം .
കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കടുത്ത നീക്കവുമായി ഇന്ത്യ.
കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ സ്റ്റുവര്‍ട്ട് വീലര്‍, ഡെപ്യൂട്ടി ഹൈകമീഷണര്‍ പാട്രിക് ഹെബേര്‍ട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പുറത്താക്കിയത്.നേരത്തെ, ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറില്‍ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു.
'തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തില്‍ ട്രൂഡോ സര്‍ക്കാറിന്റെ നടപടികള്‍ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അപകടത്തിലാക്കുകയാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍, ഹൈകമീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാനായി ഇന്ത്യ തീരുമാനിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയന്‍ അധികൃതര്‍ . ഇതിന് പിന്നാലെയാണ് കനേഡിയന്‍ പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയത്. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണ പരിധിയില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെ ഉള്‍പ്പെടുത്തിയതാണ് നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം.
https://www.facebook.com/Malayalivartha