Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് അവർക്ക് രണ്ടാം ജന്മം; അടിവസ്ത്രം മാത്രം ധരിച്ചുള്ള അസദിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വിമതര്‍...

17 DECEMBER 2024 03:52 PM IST
മലയാളി വാര്‍ത്ത

സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതോടെ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരും വിമതരും മോചിതരായെങ്കിലും ഇവിടുത്തെ ഏറ്റവും ഭയാനകമായ സെയ്ദ്നിയ ജയിലിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പാക്കാൻ ഒരുകൂട്ടം ജനം സിറിയയിലെ കുപ്രസിദ്ധ ജയിലിലേക്ക്  ഡിസംബർ 8, ഞായറാഴ്ച ഒഴുകിയെത്തി.  സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ‘മനുഷ്യ അറവുശാല’ എന്നറിയപ്പെടുന്ന ജയിലിൽ വര്‍ഷങ്ങളായി നരകിച്ച് കഴിയുന്ന ഉറ്റവരെ കാണാനുള്ള ഓട്ടമായിരുന്നു അത്. വരും ദിവസങ്ങളിൽ വധശിക്ഷയ്ക്ക് വരെ വിധിച്ചവരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ.

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് തടവുകാരാണ് ഭൂഗർഭ ജയിലുകളിൽ കഴിഞ്ഞിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാതിരുന്ന ഉറ്റവരെയും ബന്ധുക്കളെയും തേടി ജനം അവിടേക്ക് ഇരച്ചെത്തുകയായിരുന്നു. സിറിയയിലെ ഏറ്റവും രഹസ്യ സ്വഭാവമുള്ളതും കുപ്രസിദ്ധവുമായ ജയിലായിരുന്നു അത്. കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമത സായുധ സംഘം തുറന്നുവിട്ടത്.

ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. ‘കശാപ്പുശാല’ എന്നറിയപ്പെട്ട സെയ്ദാനിയ ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞെട്ടിക്കുന്നതാണ്   സെയ്ദാനിയ തടവറയുടെ ചരിത്രം. ഭൂഗർഭ ജയിലായ സെയ്ദ്നിയയിൽ നിരവധി സെല്ലുകളുണ്ട്. പൂർണ്ണമായും ഇരുട്ടുമൂടിയ ഈ സെല്ലുകളിലാണ് ആളുകളെ തടവിലാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വാതിലുകളും പൂട്ടുകളും.

 

 

 

ബാഷർ അൽ അസദ് ഭരണകൂടത്തിൻറെയും ക്രൂരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രതീകമാണ് സെയ്ദ്നിയ ജയിൽ. രാഷ്ട്രീയ എതാരളികളെയും വിമതരെയും പീഡിപ്പിക്കുന്നതിനാണ് സെയ്ദ്നിയ ജയിൽ ഉപയോഗിച്ചിരുന്നത്. സിറിയയിലെ സെയ്ദ്നിയ ജയിൽ വളരെ അപകടകരമാണ്. മരണ ക്യാമ്പ്, കോൺസൺട്രേഷൻ ക്യാമ്പ് എന്നിങ്ങനെയാണ് ഈ ജയിൽ അറിയപ്പെടുന്നത്. ഭൂഗർഭ ജയിലിൽ കഴിയുന്ന ആളുകളെ സിസിടിവി ദൃശ്യങ്ങളിലൂടെ മാത്രമേ കാണാനാകൂ.  ഈ ജയിൽ എത്ര ഭീകരമാണെന്ന കാര്യം ഇതിൽ നിന്നു തന്നെ വ്യക്തമാകും. തടവുകാരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ഭൂഗർഭ മനുഷ്യ അറവുശാലകളും ജയിലുകളിൽ കണ്ടെത്തിയിട്ടുണ്ട്.

 

 

സെയ്ദ്നിയ ജയിലിൻറെ മതിൽ തകർത്താണ് തടുവാരെ പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മോചിതരായ തടവുകാരുടെ എണ്ണവും രേഖകളും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നിരവധി രാഷ്ട്രീയ തടവുകാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരിക്കൽ കൂടി ഭൂമിയിൽ പിറവിയെടുത്ത പ്രതീതിയാണ് ജയിൽ മോചനം യാഥാർഥ്യമായപ്പോൾ ഉണ്ടായതെന്ന് ഹാല പറയുന്നു. 136,614 പേരെയാണ് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തടവിലിട്ടത്. ബശ്ശാർ ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായിരുന്നു സിറിയയിലെ ജയിലുകൾ.

 

കൊടിയ മർദനമുറകളും പട്ടിണിയുമാണ് ജയിലുകളിൽ തടവുകാർ അനുഭവിച്ചത്. മർദനത്തിനൊടുവിൽ ജയിലറക്കുള്ളിൽ 16 കാരി കൊല്ലപ്പെട്ട സംഭവവും ഹാല ഓർത്തെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ആ പെൺകുട്ടി ജയിലിലായത്. യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയവർക്കൊപ്പമാണ് അവളെയും അറസ്റ്റ് ചെയ്ത്കൊണ്ടുവന്നത്. ബശ്ശാറുൽ അസദിന്റെ പതനം ലോകമെമ്പാടുമുള്ള സിറിയക്കാർ ആഘോഷിക്കുകയാണ്. വിമതസേന പിടിച്ചടക്കും മുമ്പ് ബശ്ശാർ സിറിയ വിട്ടിരുന്നു. ബശ്ശാറും കുടുംബവും റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.

25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. പിതാവ് ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ 2000ത്തിലാണ് അദ്ദേഹം സിറിയയുടെ ഭരണം ഏറ്റെടുത്തത്. ഈ മാസം എട്ടിന് വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് അസദും കുടുംബവും സിറിയ വിട്ട് റഷ്യയില്‍ അഭയം തേടിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആലപ്പോയിലെയും ദമസ്‌കസിലെയും കൊട്ടാരങ്ങള്‍ വിമതര്‍ കൈയ്യേറിയിരുന്നു.



കൊട്ടാരത്തില്‍ നിന്ന് ലഭിച്ച ആല്‍ബത്തിൽ  ബശ്ശാറുല്‍ അസദിന്റെയും കുടുംബത്തിന്റെ ഫോട്ടോകള്‍ ഉണ്ട്. വിമതര്‍ ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതും യുവതിയെ തോളിലേറ്റിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നവയില്‍ ഉള്‍പ്പെടും. അസദ് കുടുംബത്തിന്റെ ആഡംബര ജീവിതം വിളിച്ചോതുന്നതാണ് പുറത്തുവരുന്ന ഫോട്ടോകള്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



പിതാവ് ഹാഫിസുല്‍ അസദിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് ഇതും. നിലവില്‍ ബശ്ശാറും ഭാര്യ അസ്മയും മക്കളും അടുത്ത ബന്ധുക്കളും റഷ്യയിലാണുള്ളത്. ദമസ്‌കസില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന വിവരം ഈ മാസം ആദ്യവാരാന്ത്യത്തില്‍ വന്നിരുന്നു. പിന്നീട് റഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, ബശ്ശാറുല്‍ അസദ് 250 ദശലക്ഷം ഡോളര്‍ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏകദേശം 2082 കോടി രൂപയാണിത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഡോളറായും യൂറോ ആയുമാണ് ഇത്രയും തുക കടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (40 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (42 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (50 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends