Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ്, പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു..റഷ്യയെ ഞെട്ടിക്കുന്ന ബോംബ് സ്ഫോടനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്...

18 DECEMBER 2024 11:23 AM IST
മലയാളി വാര്‍ത്ത

പാശ്ചാത്യ ശക്തികളെ എന്തുവില കൊടുത്തും എതിര്‍ക്കാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുമെന്നും അതിന് റഷ്യ തയ്യാറാണെന്നുമാണ് റഷ്യൻ പ്രതിനിധികൾ അറിയിച്ചത് . എന്നാൽ ഇപ്പോൾ അടിക്കടി റഷ്യയ്ക്ക് നഷ്ട്ടമാകുന്നത് പല ഉന്നത ഉദ്യോഗസ്ഥരെയുമാണ് . റഷ്യയെ ഞെട്ടിക്കുന്ന ബോംബ് സ്ഫോടനമാണ് ഇപ്പോൾ നടന്നിരിക്കുന്നത് .

റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു .സംഭവത്തില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രൈന്‍.. യുക്രൈൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ് ബി യു ആണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് വെളിപ്പെടുത്തൽ റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണ് യുക്രൈന്‍ ഏറ്റെടുത്തത്.

 

പ്രത്യേക ദൗത്യത്തിലൂടെ യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് (എസ്.ബി.യു) കിറില്ലോവിനെ വധിച്ചതെന്ന് യുക്രൈനിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.സ്ഫോടനത്തില്‍ ഇഗോര്‍ കിറില്ലോവിനൊപ്പം സഹായി റിസാന്‍സ്‌കി പ്രോസ്പെക്ടും കൊല്ലപ്പെട്ടിരുന്നു.യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. യുക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് തിങ്കളാഴ്ച കിറില്ലോവിനെതിരെ കുറ്റം ചുമത്തിയത്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും കിറില്ലോവിന്റെ കൊലപാതകം 'തീര്‍ത്തും നിയമാനുസൃത'മാണെന്നും യുക്രൈനിലെ ഉന്നതന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 

റഷ്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മിഖായേൽ ഷാറ്റ്‌സ്‌കിയും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനായിരുന്ന അദ്ദേഹത്തെ മോസ്‌കോയ്ക്ക് സമീപം ഒരു പാർക്കിൽ അജ്ഞാതർ വെടിവെച്ച് കൊല്ലുകയായിരുന്നു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യ പ്രയോഗിക്കുന്ന സുപ്രധാന മിസൈലുകൾ മിക്കതും വികസിപ്പിച്ചത് മിഖായേൽ ഷാറ്റ്‌സ്‌കി ആയിരുന്നു. എന്തായാലും ഒരാഴ്ചക്കിടയിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് റഷ്യ ഇപ്പോൾ.

ഈ ആക്രമണങ്ങൾക്ക് ഏത് നിലയിലുള്ള തിരിച്ചടിയാകും റഷ്യ നൽകുകയെന്ന ആശങ്കയിലാണ് ലോകം. റഷ്യ - യുക്രൈൻ യുദ്ധം കൂടുതൽ സങ്കീർണമാകാൻ ഈ കൊലപാതകങ്ങൾ കാരണമാകുമോയെന്നും ആശങ്കയുണ്ട്.യുദ്ധത്തിനിടെ 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ റഷ്യ നിരോധിത രാസായുധം പ്രയോഗിച്ചത് എന്നാണ് യുക്രൈനിന്റെ ആരോപണം.മോസ്‌കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് നടന്ന സ്ഫോടനത്തിലാണ് കിറില്ലോവ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (41 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (43 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (51 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends