Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു പക്ഷി വിമാനച്ചിറകില്‍ ഇടിച്ചു; വിമാനത്തിലെ 181 പേരില്‍ 2 പേരെ മാത്രമാണു അവശേഷിപ്പിച്ചത്; തങ്ങളെ കാത്തു നിന്ന പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശത്തില്‍ 'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?'പറയാന്‍ ആഗ്രഹിച്ചത് പൂര്‍ത്തിയാക്കാതെ ഒരു നിമിഷത്തില്‍ അഗ്നിയായി

29 DECEMBER 2024 06:21 PM IST
മലയാളി വാര്‍ത്ത

ദക്ഷിണ കൊറിയയിലെ മുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 181 പേരുമായി പറന്ന ജെജു എയര്‍ വിമാനത്തിന് തീപിടിച്ചു. അധികൃതര്‍ പറയുന്നതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം അപകടത്തില്‍ മരിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇത് ദക്ഷിണ കൊറിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന അപകടങ്ങളില്‍ ഒന്നായി മാറി.

വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍, സ്വീകരിക്കാനെത്തിയ ആള്‍ക്ക് അയച്ച അവസാന സന്ദേശത്തില്‍ 'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' എന്നാണുള്ളത്. ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് ഒരാള്‍ ദക്ഷിണ കൊറിയയിലെ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കകാവു ടോക്കില്‍ കുറിച്ചതായി ദ് കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737-800 ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ലാന്‍ഡിംഗ് ഗിയര്‍ അപ്പോഴും അടച്ചിട്ടിരിക്കുകയായിരുന്ന പോലെയായിരുന്നു. തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9:07 ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ക്രീറ്റ് വേലിയില്‍ ഇടിച്ചു തീ പിടിക്കുകയായിരുന്നു..

സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ വിമാനത്തെ അഗ്‌നി ഗോളം വിഴുങ്ങി. വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് തായ് പൗരന്മാരുമാണ്.

തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന് തകരാര്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാന്‍ഡിംഗ് ഗിയര്‍ തകരാറോ പക്ഷി ഇടിച്ചതോ ആകാം അപകടത്തിന് കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു.

 

രണ്ട് യാത്രക്കാരും ഒരു ക്രൂ അംഗവും ഉള്‍പ്പെടെ രണ്ട് പേരെ അടിയന്തരമായി രക്ഷപ്പെടുത്താനായി.കൂടുതല്‍ ഇരകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ടെയില്‍ സെക്ഷനിലെ ആളുകളെ രക്ഷിക്കാന്‍ അധികൃതര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

''വിമാനം പൂര്‍ണ്ണമായും നശിച്ചു, അവശിഷ്ടങ്ങള്‍ക്കിടയില്‍ ടെയില്‍ അസംബ്ലി മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.'' മുവാന്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി ലീ ജിയോങ്-ഹിയോണ്‍ ഒരു ടെലിവിഷന്‍ ബ്രീഫിംഗില്‍ പറഞ്ഞു.

 

തായ്ലന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്ടര്‍ന്‍ ഷിനവത്ര എക്സ്-ലെ ഒരു പോസ്റ്റില്‍ ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും അടിയന്തര സഹായത്തിന് ഉത്തരവിടുകയും ചെയ്തു.
ജെജു എയര്‍ ദുരന്തത്തില്‍ ക്ഷമാപണം നടത്തി. അപകടത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരമാവധി ശ്രമിക്കുമെന്നും ഉറപ്പു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (8 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (20 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends