Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ഇറ്റലിയിലെ അമ്മത്തൊട്ടിലില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

03 JANUARY 2025 03:29 PM IST
മലയാളി വാര്‍ത്ത

ഇറ്റലിയിലെ അമ്മത്തൊട്ടിലില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച തെക്കന്‍ ഇറ്റലിയിലെ പുഗില മേഖലയിലെ ബാരിയിലാണ് സംഭവം. സാന്‍ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയിട്ടും സൈറം മുഴങ്ങിയില്ല. പല വിധ സാഹചര്യങ്ങളില്‍ കുട്ടികളെ ഉപേക്ഷിക്കുന്നവരെ സഹായിക്കാനായി സ്ഥാപിച്ചിരുന്നതായിരുന്നു ഈ അമ്മത്തൊട്ടില്‍.

ഒരു മാസം പ്രായം വരുന്ന ആണ്‍കുഞ്ഞിനെ അജ്ഞാതര്‍ അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തൊട്ടിലില്‍ കുട്ടികളെത്തിയാല്‍ മുഴങ്ങേണ്ട സൈറണ്‍ മുഴങ്ങാതെ വന്നതിനാല്‍ പള്ളി അധികൃതര്‍ വിവരം അറിയാതെ പോവുകയായിരുന്നു. മറ്റൊരു മൃതസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഇതുവഴി വന്ന ആളുകളാണ് കുഞ്ഞിന്റെ മൃതദേഹം അമ്മത്തൊട്ടിലില്‍ നിന്ന് കണ്ടെത്തിയത്. അമ്മത്തൊട്ടില്‍ സ്ഥാപിച്ചിരുന്ന മുറിയുടെ വാതില്‍ കുറച്ച് തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടതോടെ ഇയാള്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് തണുത്ത് മരച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുട്ടിയെ അമ്മത്തൊട്ടിലില്‍ കിടത്തിയാല്‍ പ്രവര്‍ത്തിക്കേണ്ട ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതെ വരികയായിരുന്നു. ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് അമ്മത്തൊട്ടിലില്‍ കുട്ടിയെന്ന് വ്യക്തമാക്കുന്ന സൈറണ്‍ പ്രവര്‍ത്തിക്കുക. കുട്ടിയെ മരിച്ച നിലയിലാണോ ഉപേക്ഷിച്ചതെന്നുള്ള സംശയവും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പിഞ്ചുകുഞ്ഞിന്റെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ വിശദമാക്കി.

അമ്മത്തൊട്ടില്‍ സ്ഥാപിച്ച മുറിയിലെ വാതില്‍ അടയ്ക്കുന്നതിലെ പിഴവാകാം സൈറണ്‍ മുഴങ്ങാതിരിക്കാന്‍ കാരണമായതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് നല്‍കുന്ന സൂചന. ഇതിന് മുന്‍പ് 2023 ഡിസംബറിലാണ് ഈ അമ്മത്തൊട്ടില്‍ പ്രവര്‍ത്തിച്ചത്. 2006 മുതലാണ് ഇറ്റലിയില്‍ അമ്മത്തൊട്ടിലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രികളിലും പള്ളികളോടും ചേര്‍ന്നാണ് ഇത്തരം അമ്മത്തൊട്ടിലുകള്‍ പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (8 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (9 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (21 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends