Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു

07 JANUARY 2025 08:40 AM IST
മലയാളി വാര്‍ത്ത

ഒന്‍പത് വര്‍ഷം അധികാരത്തിന് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാര്‍ത്തകള്‍ പുറത്തുവന്നത്. ഇന്ത്യയ്‌ക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേയും അമിത് ഷായ്‌ക്കെതിരേയും നിരന്തരം ആരോപണങ്ങളുന്ന ട്രൂഡോ പടിയിറങ്ങുമ്പോള്‍ അത് ചരിത്രമായി.

മോദി സര്‍ക്കാരിനെ മറച്ചിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള അമേരിക്ക കേന്ദ്രമായ ഡീപ് സ്റ്റേറ്റിന്റെ തന്ത്രത്തിന് കുട പിടിച്ച ജസ്റ്റിന്‍ ട്രൂഡോ കര്‍മ്മഫലം അനുഭവിച്ചിരിക്കുന്നു. ഇന്ത്യയെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കാനഡയുടെ മണ്ണില്‍ നല്‍കുകയും കാനഡയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളാണെന്ന് വരെ കുറ്റപ്പെടുത്തുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ചെയ്ത തെറ്റിന് ഇതാ ഉചിതമായ സമ്മാനം കിട്ടിയിരിക്കുന്നു.

അങ്ങനെ മോദി ഉയര്‍ത്തിപ്പിടിച്ച സത്യസന്ധത ജയിച്ചിരിക്കുന്നു എന്നും പറയാം. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന പ്രധാനമന്ത്രി പദത്തില്‍ നിന്നാണ് ട്രൂഡോ പുറത്ത് പോയിരിക്കുന്നത്. പ്രധാനമന്ത്രി പദം മാത്രമല്ല, തന്റെ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ചു. കാരണം സ്വന്തം പാര്‍ട്ടിയിലും ട്രൂഡോയ്ക്ക് പിന്തുണ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കാനഡയുടെ മണ്ണില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ വരെ കൂട്ടുനിന്നു എന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയിരുന്നു. മാത്രമല്ല, കാനഡയില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.

ട്രൂഡോയുടെ ഈ ആരോപണം കാനഡയിലെ ഒരു വിഭാഗം ഖാലിസ്ഥാന്‍ വാദികളെ തൃപ്തിപ്പെടുത്താനാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ആരോപണം തെളിയിക്കാനുളള രേഖകള്‍ ഹാജരാക്കാന്‍ ട്രൂഡോയ്ക്ക് കഴിയാതിരുന്നത് അന്താരാഷ്ട്ര വേദികളില്‍ ട്രൂഡോയോടുള്ള ബഹമാനം നഷ്ടപ്പെടുത്തിയിരുന്നു. പല രാഷ്ട്രത്തലവന്മാരും ട്രൂഡോയെ സംശയിക്കാനും തുടങ്ങി. ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതും ട്രൂഡോയെ പ്രതിരോധത്തിലാക്കിയിരുന്നു.

കാനഡയിലെ സാമ്പത്തിക പ്രതിസന്ധി, ഹൗസിംഗ് രംഗത്തെ പ്രതിസന്ധി, കത്തുന്ന ദേശീയ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ഇന്ത്യയ്ക്കെതിരെ ട്രൂഡോ ആക്രമണം നടത്തുന്നതെന്നും കാനഡയിലെ പ്രതിപക്ഷപാര്‍ട്ടികളും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗങ്ങളും വിശ്വസിച്ചിരുന്നു. അവരെ വിശ്വാസത്തിലെടുക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തിരുന്നു.

ട്രൂഡോ പുറത്തുപോകുന്നതോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൂത്തുലയും എന്ന് കരുതാം. പുതിയ കാനേഡിയന്‍ സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തി മോദി കാനഡയിലെ പുതിയ അവസരം പ്രയോജനപ്പെടുത്തിയേക്കാം.

ജസ്റ്റിന്‍ ട്രൂഡോയുടെ പിന്നില്‍ ഉറച്ചുനിന്നിരുന്ന ഖലിസ്ഥാനികള്‍ക്ക് പിന്തുണ നല്‍കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയും ഏറ്റവും ഒടുവില്‍ ട്രൂഡോയെ തള്ളിപ്പറഞ്ഞിരുന്നു. ഖലിസ്ഥാനി ഭീകരര്‍ക്ക് വേണ്ടത്ര പിന്തുണ ട്രൂഡോ നല്‍കുന്നില്ല എന്നതായിരുന്നു ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്ങിന് ഒടുവിലൊടുവില്‍ പരാതിയുണ്ടായിരുന്നു. ജഗ്മീത് സിങ്ങിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാനമന്ത്രി പദവിയില്‍ നിന്നുള്ള വീഴ്ച ഏതാണ്ട് ഉറപ്പായിരുന്നു.

നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാനഡയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യാസര്‍ക്കാരിനെതിരെ ട്രൂഡോ കുറ്റപ്പെടുത്തല്‍ നടത്തിയത് ജഗ്മീത് സിങ്ങിന്റെ സമ്മര്‍ദ്ദം കാരണമാണ്. ജഗ്മീത് സിങ്ങ് എന്തുചെയ്താലും ട്രൂഡോ മൗനം പാലിക്കുന്നതിന് ഒരു കാരണമുണ്ട്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 2023ലെ തെരഞ്ഞെടുപ്പിന് ശേഷം ഭരിയ്ക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലായിരുന്നു. അത് ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി നല്‍കി. അതോടെയാണ് ട്രൂഡോയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാനായത്. ആ ഉപകാരസ്മരണയാണ് ട്രൂഡോഎപ്പോഴും പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റക്കാരല്ലെന്നറിഞ്ഞിട്ടും ഖലിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെളിവില്ലാതെ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ട്രൂഡോ കുറ്റാരോപണങ്ങള്‍ നടത്തിയത് ജഗ്മീത് സിങ്ങിനെ തൃപ്തിപ്പെടുത്താനാണ്. എന്നാല്‍ അതെല്ലാം തീര്‍ന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (31 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (50 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (56 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends