ശമ്പളം പോരാ.... ബ്രിട്ടനെ പിടിച്ചു കുലുക്കി വീണ്ടും നഴ്‌സുമാർ സമരത്തിലേക്ക്

മെച്ചപ്പെട്ട തൊഴിലും ശമ്പളവും തേടി ഇന്ത്യയിൽനിന്ന് യു.കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് യുവാക്കളുടെ ഒഴുക്കു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. വർഷങ്ങളായി. എന്നാൽ, വിദേശത്ത് എത്തുന്നവർക്കെല്ലാം ആഗ്രഹിക്കുന്ന ജീവിതം സാധ്യമാകാതെവരുന്ന അനുഭവങ്ങളും നാം കേൾക്കാറുണ്ട്...... ആയിരക്കണക്കിന് മലയാളികളുടെ അന്നദാതാവാണ് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന എന്‍ എച്ച് എസ്. ഇവിടെ നഴ്സുമാര്‍ മുതല്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നത് ആയിരക്കണക്കിന് മലയാളികളാണ്. അതുകൊണ്ടു തന്നെ ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ എന്‍ എച്ച് എസ് ചെലുത്തുന്ന സ്വാധീനം ചെറുതല്ല. എന്‍ എച്ച് എസ്സിന് സംഭവിക്കുന്ന ഓരോ കാര്യങ്ങളും യു കെ മലയാളി സമൂഹത്തിലും പ്രതിഫലിക്കും.
യു കെ നഴ്‌സുമാര്‍ ഇപ്പോൾ ശമ്പളം വര്‍ധിപ്പിക്കാന്‍ വീണ്ടും സമര രംഗത്തേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പബ്ലിക് സെക്ടര്‍ യൂണിയനുകള്‍ ഉയര്‍ന്ന ശമ്പളവര്‍ദ്ധന ആവശ്യപ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരുന്നത് ചാന്‍സലര്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദമാണ് വര്‍ദ്ധിപ്പിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി 2.8% ശമ്പള വര്‍ദ്ധനവാണ് ഏപ്രില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തേക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ സ്ഥിതി സംബന്ധിച്ച് പ്രവചനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് മാന്യമായ നിരക്കാണെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നിലപാട്.
എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വര്‍ദ്ധിക്കുമെന്ന അവസ്ഥ കുടുംബ ബജറ്റുകള്‍ കൂടുതല്‍ ഞെരുക്കത്തിലാക്കും. ഈയാഴ്ച പുറത്തുവരുന്ന കണക്കുകളില്‍ ജനുവരിയിലെ പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. ഡിസംബറില്‍ ഇത് 2.5 ശതമാനമായിരുന്നു. ഈ വര്‍ഷം പണപ്പെരുപ്പം ഉയരുന്നത് തുടര്‍ന്ന് 3.7 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.
വിവിധ സ്വതന്ത്ര പേ റിവ്യൂ ബോഡികളുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് യൂണിയനുകള്‍. ഗവണ്‍മെന്റ് നിര്‍ദ്ദേശം സ്വീകരിക്കുകയോ, ഇതിലും ഉയര്‍ന്ന സെറ്റില്‍മെറ്റ് നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നതാണ് രീതി. കണ്‍സര്‍വേറ്റീവുകള്‍ യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ തുടര്‍ച്ചയായ സമരങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ലേബര്‍ അധികാരത്തിലെത്തിയതോടെ പണപ്പെരുപ്പത്തിന് മുകളില്‍ ശരാശരി 5.5% വര്‍ധന അനുവദിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ യൂണിയനുകള്‍ വീണ്ടും പ്രതിഷേധം നടത്തിയാല്‍ ചാന്‍സലറും, ഗവണ്‍മെന്റും വീണ്ടും പ്രതിസന്ധിയിലാകും. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ന്ന വര്‍ധന അനുവദിക്കുന്നത് പ്രായോഗികമല്ല എന്നാണു പൊതു അഭിപ്രായം .
യുകെയിൽ ഒരു നഴ്‌സിന്റെ ശമ്പളം നിർണ്ണയിക്കുന്നതിൽ ഏറ്റവും നിർണായകമായ ഘടകം അനുഭവപരിചയത്തിന്റെ നിലവാരമാണ്. സ്വാഭാവികമായും, കൂടുതൽ പരിചയം ലഭിക്കുന്തോറും ഉയർന്ന ശമ്പളം ലഭിക്കും. യുകെയിൽ ക്രിട്ടിക്കൽ കെയർ, നഴ്‌സ് അനസ്‌തേഷ്യ, പീഡിയാട്രിക് നഴ്‌സിംഗ് തുടങ്ങിയ പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് തരക്കേടില്ലാത്ത രീതിയിൽ ശമ്പളം ലഭിക്കുന്നുണ്ട്
യുകെയിൽ നഴ്‌സിംഗ് സ്റ്റാഫ് അംഗങ്ങളുടെ കുറവ് നേരിടുന്നുണ്ട്; അതിനാൽ, അന്താരാഷ്ട്ര തലത്തൽ നഴ്‌സുമാർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ട്. യുകെയിലെ ആശുപത്രിയിൽ രാവും പകലും ജോലി ചെയ്യാൻ പൂർണ്ണ പരിശീലനം ലഭിച്ചതും പ്രതിബദ്ധതയുള്ളതുമായ ഇന്ത്യൻ നഴ്‌സുമാരെയാണ് ആവശ്യമുള്ളത്
https://www.facebook.com/Malayalivartha